ഒരു പതിറ്റാണ്ടു മുന്പ് ബെന്യാമിൻ രചിച്ച ആടു ജീവിതം നൂറ്റന്പത് പതിപ്പുകൾ പിന്നിടുന്പോൾ വായനക്കാരോടൊപ്പം തന്നെ ഏറെ സന്തോഷത്തിലാണ് നൂറ്റന്പത് പതിപ്പുകൾക്കും മുഖമൊരുക്കിയ രാജേഷ് ചാലോട്. ഈ അപൂർവ്വാനുഭവം പങ്കുവെച്ചു കൊണ്ടുള്ള രാജേഷ് ചാലോടിൻറെ ഫെയ്സ് ബുക്ക് പോസ്റ്റ്…
“ലോകമെങ്ങുമുള്ള മലയാളികള്‍ സ്‌നേഹപൂര്‍വം ഏറ്റുവാങ്ങിയ ആടുജീവിതം 150 പതിപ്പുകള്‍ പിന്നിടുകയാണ്.. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി നമ്മുടെ വായനാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ആടുജീവിതത്തിന്റെ മുഴുവന്‍ പതിപ്പുകളുടെയും കവര്‍ച്ചിത്രം ഒരുക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായി കരുതുന്നു… നൂറാം പതിപ്പിന്റെ പ്രകാശനം മലയാള സര്‍വകലാശാലയില്‍ വെച്ച് നടന്നപ്പോള്‍ നോവലിസ്റ്റ് ബന്യാമിനൊപ്പം ചിത്രീകരണം നിര്‍വ്വഹിച്ച ആര്‍ട്ടിസ്റ്റ് ഷെരീഫിനെയും മുഖചിത്രം ഒരുക്കിയ എന്നെയും ആദരിക്കുകയുണ്ടായി.
പ്രവാസരചനകളുടെ വലിയൊരു കുത്തൊഴുക്കിന് തുടക്കമിട്ട ആടുജീവിതം വായനക്കാരിലെത്തുമ്പോള്‍ അതില്‍ ഈയുള്ളവനും ഭാഗഭാക്കാവാനുള്ള അവസരമുണ്ടാക്കിയതിന് ഗ്രീന്‍ ബുക്‌സിനെയും ബന്യാമിന്‍ ചേട്ടനെയും കൃതജ്ഞതയോടെ സ്മരിക്കുന്നു… പുതിയ കവറും ആടുജീവിതം ഇഷ്ടപ്പെടുന്ന ഓരോ വായനക്കാരനും താത്പര്യപ്പെടുമെന്ന പ്രതീക്ഷയോടെ…..”