ഇന്നവർക്ക് മാംഗല്യം

0
386

ട്രാൻസ് ജെൻഡർ സമൂഹത്തിലെ ആദ്യ ദമ്പതികളായി സൂര്യയും ഇഷാനും കേരള ചരിത്രത്തിന്റെ ഭാഗമായി. തിരുവനന്തപുരം മന്നം ക്ലബില്‍ വച്ചു നടന്ന വിവാഹ ചടങ്ങിൽ സമൂഹത്തിലെ നിരവധിപേർ അനുഗ്രാഹിശിസ്സുകൾ നേർന്നു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ജീവിതം പങ്കിടാന്‍ ഇരുവരും തീരുമാനിച്ചത്. രണ്ട് കുടുംബത്തിന്റെയും സമ്മതപ്രകാരമായിരുന്നു വിവാഹം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തുപുത്രിയായിരുന്നു സൂര്യ. ട്രാൻസ്ജെന്റർ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളർത്തമ്മ.

പാറ്റൂർ മടത്തുവിളാകത്തു വീട്ടിൽ വിജയ കുമാരൻ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാൻ. ടെലിവിഷൻ കോമഡി പരിപാടികളിലൂടെ പ്രശസ്തയാണ് സൂര്യ. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here