നിധിൻ. വി. എൻ
ഇന്ന് കൊച്ചിൻ ഫനീഫയുടെ അറുപത്തേഴാമത് ജന്മവർഷം. സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഫനീഫയുടെ അറുപത്തിയേഴാമത് ജന്മദിനമാണ് ഇന്ന്. 1951 ഏപ്രിൽ 22 ന് വെളുത്തേടത്ത് മുഹമ്മദിന്റെയും ഹാജിറയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. മിമിക്രി കലാകാരനായി കലാരംഗത്തെത്തിയ ഫനീഫ,1970 കളിൽ വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അഷ്ട്രവക്രനായിരുന്നു കൊച്ചിൻ ഫനീഫയുടെ ആദ്യ ചിത്രം.
സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും ഹാസ്യനടനായി മാറിയ കൊച്ചിൻ ഫനീഫ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളായി ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്തു തന്നെയാണ് തമിഴിലും മലയാളത്തിലും സംവിധായകനും, തിരക്കഥാകൃത്തുമായി തിളങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി.ഫനീഫ എന്നാണറിയപ്പെട്ടിരുന്നത്.
“ഒരു സന്ദേശം കൂടി (1985), മൂന്നു മാസങ്ങൾക്ക് മുമ്പ് (1986), ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മയ്ക്ക്(1987) ,ആൺകിളിയുടെ താരാട്ട് (1987),വീണ മീട്ടിയ വിലക്കുകൾ (1990),വാത്സല്യം (1993), ഭീഷ്മാചാര്യ(1994) “എന്നീ മലയാള ചിത്രങ്ങളും ” പാസ പറൈവകൾ (1988), പാടാത്ത തേനേക്കൾ (1988), പാസ മഴൈ (1989), പഗലിൻ പൗർണ്ണമി (1990), പിള്ളൈ പാശം (1991), വാസലിലെ ഒരു വെണ്ണിലാ (1991)” എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തു.”ഭീഷ്മാചാര്യൻ, കടത്തനാടൻ അമ്പാടി,പുതിയ കരുക്കൾ, ഇണക്കിളി” എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. സിനിമാ മേഖലയിലെ ബഹുമുഖ പ്രതിഭയായിരുന്ന കൊച്ചിൻ ഹനീഫ,2010 ഫൈബ്രുവരി 2-ന് ഗുരുതര കരൾരോഗം ബാധിച്ച് അന്തരിച്ചു.