സജീര്‍. എസ്. ആര്‍. പി
മലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് ‘ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി’
നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ നിന്ന് വ്യത്യസ്തമായി ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി എന്ന പുസ്തകം ഒരു പരീക്ഷണ കലയായി അവതരിപ്പിക്കുകയാണ്. അക്ഷരങ്ങൾ കൊണ്ട് മാത്രം സംസാരിക്കുന്ന പരമ്പര്യ എഴുത്തുകളിൽ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളേയും ചില അടയാളങ്ങളേയും സംവേദനത്തിന്റെ ഭാഷയായി ഉപയോഗിക്കുന്ന നോവൽ ചിലയിടങ്ങളിൽ അക്ഷരങ്ങളുടെ ഭാരം വെടിഞ്ഞ് പുതിയ കാലത്തിലേക്ക് കടക്കുന്നുണ്ട്. അവിടെങ്ങളിൽ ഇമോജികളിലൂടെ കഥ പറയുന്നു ഏകാന്തത യെ കുറിച്ചൊരു നോവൽ കൂടി എന്നതിൽ വി.എച്ച് നിഷാദ്.
വാലന്റൻ ചരിത്രവും സേഫ്റ്റി പിൻ ചരിത്രവും പറഞ്ഞ് ചരിത്രത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ കഥപറച്ചിൽ അക്ഷരങ്ങളിൽ നിന്ന് ചിത്രത്തിലേക്കും ഇമോജികളിലേക്കുമിറങ്ങി പുതിയ കാലത്തെ കൂടി അടയാളപെടുത്തുന്നു. ഈ നോവലിനെന്ത് പറ്റി എന്ന ചോദ്യം
നോവലിസ്റ്റ് തന്നെ ചോദിക്കുമ്പോൾ നമ്മുടെ ജീവിത പരിസരത്തെ കൂടി നമുക്ക് കാണാൻ കഴിയുന്നു.

നോവൽ സാഹിത്യം ഏതെങ്കിലും വാർപ്പു മാതൃകയിലുള്ള സൃഷ്ടിയല്ലെന്ന് പറഞ്ഞ് വെക്കുന്ന തൊടൊപ്പം തന്നെ ലോക സാഹിത്യത്തിൽ വന്ന മാറ്റങ്ങളെ മലയാള സാഹിത്യത്തിനു പരിചയപെടുത്താനുള്ള ശ്രമങ്ങൾ കൂടിയാണ് നോവൽ.