കൽപ്പറ്റയിൽ ഭരതനാട്യ ശില്പശാല

0
2680

കല്പറ്റ: പടിഞ്ഞാറത്തറയിൽ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ‘നിർഝരി’ നാട്യ ദൃശ്യ കലാ കേന്ദ്രം കല്പറ്റയിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി, ശാസ്ത്രീയ സംഗീതം, ചിത്രകലാ തുടങ്ങിയവയിൽ ഏപ്രില് 14 മുതൽ ക്ലാസുകൾ ആരംഭിക്കും. നാലുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സാണ് സംഘടിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി 11,12,13 തീയതികളിൽ കല്പറ്റ  ജി.എൽ.പി. സ്കൂളിൽ  ഭരതനാട്യ ശില്പശാല സംഘടിപ്പിക്കുന്നു.

കലാമണ്ഡലം സുജാതയായിരിക്കും ക്ലാസുകൾ നയിക്കുന്നത്. രണ്ടു വർഷമെങ്കിലും ഭരതനാട്യം അഭ്യസിച്ചവർക്ക് ശില്പശാലയിൽ പങ്കെടുക്കാം.  പങ്കെടുക്കുന്നവർ എട്ടിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കല്പറ്റ കാർഷിക ബാങ്ക് കെട്ടിടത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുക.  പട്ടികജാതി, പട്ടികവർഗ, നിർധന വിഭാഗക്കാർക്ക് ഫീസിളവുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9447318995, 9446184843 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here