ഓട്ടിസത്തെ പ്രതിഭ കൊണ്ട് തോൽപ്പിച്ച് എട്ട് വയസുകാരൻ നയൻറെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. ‘ടു ഫൈൻ യൂണിവേഴ്സ്’ എന്ന പുസ്തകം ഗവർണർ പി സദാശിവമാണ് പ്രകാശനം ചെയ്തത്.
ഓട്ടിസം ബാധിച്ചിട്ടും ഏഴാം വയസില്‍ ആദ്യപുസ്തകം രചിച്ചു. ആറ് ഇന്ത്യൻ ഭാഷകളിലും നാല് വിദേശ ഭാഷകളിലും പ്രാവീണ്യം, നയന്‍ എന്ന എട്ട് വയസുകാരന്‍ അതിശയിപ്പിക്കുന്നത് ഇങ്ങനെയാണ്. ഔപചാരിക വിദ്യാഭ്യാസമോ, വായനയോ ഇന്‍റർനെറ്റ് ഉപയോഗമോ ഒന്നുമില്ലാതെ നയൻ രചിച്ചത് രണ്ട് പുസ്തകങ്ങളാണ്. കൈകൊണ്ട് എഴുതാനാകാത്തതിനാൽ ലാപ്ടോപിലാണ് രചന. നയന്‍റെ ആഗ്രഹമനുസരിച്ച് രണ്ടാമത്തെ പുസ്തകം ഗവർണർ പി സദാശിവം പ്രകാശനം ചെയ്തു. നയന്‍റെ രക്ഷിതാക്കള്‍ക്ക് അഭിമാനത്തിന്‍റെ നിമിഷം കൂടിയായിരുന്നു ഇത്. പുസ്തകരചന ഉള്‍പ്പെടെയുള്ള കഴിവുകള്‍ക്ക് പുറമെ ടെലിപ്പതിയിലും നയന്‍ മികവ് കാണിച്ചിട്ടുണ്ട്.