ആറാമത് എതിർദിശ-ഷേണായി അവാർഡ് സുനിൽ.പി.ഇളയിടത്തിന്. ഏപ്രിൽ മൂന്നിന് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗാന്ധിപാർക്കിൽ വച്ചു നടക്കുന്ന ചടങ്ങിൽ എം.എ.ബേബി സുനിൽ.പി.ഇളയിടത്തിന് അവാർഡ് സമർപ്പിക്കും.
പയ്യന്നൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ പുതിയൊരു ഊർജ്ജവും വിളംബരവുമായിത്തീരും ആറാമത് എതിർദിശ-ഷേണായി അവാർഡ് സമർപ്പണമെന്ന് സംഘാടകർ പറയുന്നു.