ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും

0
203

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വര്‍ഷത്തെ ഉദയ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ഹരിത സാവിത്രിയുടെ ‘സിന്‍’നും, ചെറുകഥ വിഭാഗത്തില്‍ അജിജേഷ് പച്ചാട്ടിന്റെ ‘കൂവ’യും, കവിത വിഭാഗത്തില്‍ വിമീഷ് മണിയൂരിന്റെ’യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു’ എന്ന കൃതിക്കും പുരസ്‌കാരം ലഭിച്ചു. 200-ല്‍ പരം എഴുത്തുകാരില്‍ നിന്നാണ് കെ. എ. മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, മനോഹരന്‍ പേരകം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതി കൃതികള്‍ തെരഞ്ഞെടുത്തത്. ആഗസ്ത് 31, വ്യാഴാഴ്ച 3 മണിക്ക് ഇരട്ടപ്പുഴയില്‍ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും്. ചടങ്ങില്‍ എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ. ശ്രീരാമനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും പങ്കെടുക്കുന്നു. സാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായ ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here