തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സി രഞ്ജു മോളുടെ ആദ്യ ശില്പ പ്രദര്‍ശനം ‘കനല് വെളിച്ചം’ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ശനിയാഴ്ച ആരംഭിക്കും. സമകാലിക ഏകാംഗസംഘ പ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം. രാവിലെ 10.30ന് അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. സ്ത്രീ ജീവിതത്തിന്റെ സഹജ ബോധങ്ങളെയും ചെറുത്തു നില്‍പ്പുകളെയും ആവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ് കനല് വെളിച്ചത്തിലൂടെ. പ്രകൃതിസൗന്ദര്യത്തിന്റെയും ആത്മ സാകല്യത്തിന്റെയും പ്രതീകങ്ങളായി ഈ ശില്പ പ്രദര്‍ശനം മാറുന്നു. പ്രദര്‍ശനം 24ന് സമാപിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല