തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി അമേച്വര്‍ നാടകോത്സവത്തിന് നാളെ(ഞായറാഴ്ച) ഡല്‍ഹിയില്‍ അരങ്ങുണരും. ന്യൂഡല്‍ഹിയിലെ ലോധി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയിലെ ഗോദാവരി ഓഡിറ്റോറിയത്തിലാണ് നാടകോത്സവം.
ജനസംസ്‌കൃതിയുടെ അമരര്‍, നാടക് രംഗ് ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നിഖാബ്, ജനസംസ്‌കൃതിയുടെ വേലായുധന്റെ ഭീമന്‍, വൃക്ഷ്ദി തിയറ്ററിന്റെ സെങ്കാന്തല്‍ മലര്‍മൊഴി എന്ന നാടകവും അരങ്ങേറും. പ്രവാസി കലാപ്രേമികളുടെ നാടകാവിഷ്‌കാരങ്ങള്‍ക്ക് അരങ്ങ് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി നാടകോത്സവം സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല