ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Man Called Otto
Director: Marc Forster
Year: 2023
Language: English
പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് വിരമിച്ചതിനുശേഷം ഓട്ടോ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. ആത്മഹത്യാശ്രമത്തിനിടെയാണ് പുതിയ അയല്‍പക്കക്കാരായ മാരിസോളും ടോമിയും അവരുടെ മക്കളായ ആബിയും ലൂണയും ഓട്ടോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അയല്‍പക്കക്കാരായ റൂബനും അനിറ്റയും ഓട്ടോയുടെ സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോള്‍ അവരോടും ഓട്ടോക്ക് ദേഷ്യമാണ്. ഓട്ടോ വീണ്ടും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാരിസോളിന്റെ ഇടപെടല്‍ കാരണം പരാജയപ്പെടുന്നു. ഇതിനിടയില്‍ ഫ്‌ളാഷ്ബാക്കില്‍ ഓട്ടോയുടെയും ഭാര്യ സോണ്യയുടെയും ജീവിതം നമുക്ക് കാണാം. മറ്റൊരു ആത്മഹത്യാശ്രമത്തിനിടെ റെയില്‍പ്പാളത്തില്‍ ഒരാള്‍ വീണുകിടക്കുന്നത് കാണുന്ന ഓട്ടോ അയാളെ രക്ഷിക്കുന്നു. പതിയെ ഓട്ടോയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു, മാരിസോള്‍, ടോമി, അനിറ്റ, റൂബന്‍ എന്നിവരോടൊക്കെ ഓട്ടോ കൂടുതല്‍ അടുക്കുകയും ആ പ്രദേശം നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. സ്വീഡിഷ് സിനിമയായ എ മാന്‍ കോള്‍ഡ് ഓവിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഈ സിനിമ. ടോം ഹാങ്ക്‌സ് ആണ് ഓട്ടോയായി വേഷമിട്ടിരിക്കുന്നത്. സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല