പണിയ ഗോത്രഭാഷാ കവിത
സിജു സി മീന
മഞ്ചു മാഞ്ച കാട്ടിലിയ
കാട്ടുകോയി നാട്ടിലിയ
കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..!
നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ..
തണുപ്പ് കാണി!
ചൂട് താനേ!!
കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:-
“ഞണ്ടു ചത്ത തോട്ടിലി നാനും ചാവനോ..? ”
കൂമേം ചാവും പോലെ നാനും ചാവനോ..?
എന്ന തീറ്റെ കാണി കാട്ടിലി!
ഒരു പുടി അരിയെടുത്ത അയ്യനെ
ചുട്ടു തിഞ്ച നാട്ടിലിയ സിമന്റു പിരലി
കൂമേം കണക്ക നാനും ചാകിഞ്ചേ..
എങ്കള ചാവ് കാമം
നാട്ടിലിയ കൂട്ടരു കാത്തുളരു..!!
( മലയാളം പരിഭാഷ )
നീഹാരമകന്ന വനത്തിലെ കാട്ടുകോഴി
ദൂരെ ദിക്കിലെ കൂട്ടിൽ കുടുങ്ങി കരയുമ്പോൽ
ഞാനീ സിമന്റ് വീട്ടിൽ കുടുങ്ങി കരയുന്നു…
തണുപ്പില്ല!
ചൂട് മാത്രം..!!
മുള പൂത്തുണങ്ങിയ വനത്തിൽ
കൂമൻ ഒറ്റ കൊമ്പിലിരുന്നു മൂളുന്നു :-
” ഞണ്ട് ചത്ത തോട്ടിൽ ഞാനും ചാവുമോ..? ”
കൂമൻ ചാവുമ്പോൽ
ഞാനും ചാവുമോ..?
എന്റെ തീറ്റയില്ലാ വനത്തിൽ !!
ഒരു പിടിയരിയെടുത്ത ജ്യേഷ്ഠനെ
ചുട്ട് തിന്ന ദിക്കിലെ സിമന്റ് വീട്ടിൽ
കൂമൻ കണക്കെ ഞാനും ചാവുന്നു..
എന്റെ ജീവനാശം കാണാനീ
ദിക്കിലെ കൂട്ടർ കാത്തിരിപ്പൂ..!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല