കവിത പോലെ ഒരാൾ

0
155

കവിത

കാവ്യ എം

 

ഹൃദയത്തിലൂറി കൂടുന്നുണ്ട്
നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത
വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ,
അവസാനിക്കാത്ത വരികൾക്ക് തേടരുത്
ആദ്യ പ്രാസമോ അന്ത്യ പ്രാസമോ..
നിറയെ അർദ്ധ വിരാമങ്ങളാണ്,
അപൂർണതകളും,
ഒറ്റതിരിഞ്ഞു പോയൊരുവൾ
പാദസരങ്ങളില്ലാത്ത കാലു നീട്ടി
നിങ്ങളുടെ കൂടെ കേട്ടിരിക്കും,
ഈ വരികൾക്ക് താളമില്ലല്ലോ പെണ്ണെ
എന്ന് മുഖം ചുളിക്കരുത് നിങ്ങൾ
താളം തെറ്റലിനുമില്ലേ ഒരു താളം.
നിനക്കുറങ്ങാറായില്ലേ എന്ന് ചോദിച്ചവരോട്
അവളൊന്നു ചിരിക്കും,
മനോഹരമായ,
വരികളില്ലാത്ത,
മറ്റേതോ കവിത പോലെ,
നേരമേറെ ഇരുട്ടുമ്പോൾ
വാതിലൊന്നു ചാരി
അവളെ പോലെ കവിതയെയും തനിച്ചാക്കണം
ഇനിയേറെ നിന്നാൽ
നിങ്ങൾക്ക് വ്യാകരണങ്ങൾ പിഴച്ചു പോവും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here