യുവ കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. ആശുപത്രിയിൽ പനിയുടെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട ജയേഷ്, ചികിത്സയ്ക്കിടെ തലകറങ്ങി വീഴുകയും, തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ആരോഗ്യനില വീണ്ടെടുക്കാനുള്ള ഓപ്പറേഷന് വേണ്ടി സുഹൃത്തുക്കൾ പണം സമാഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം. കഴിഞ്ഞ ഒന്നരമാസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പുതുമയുള്ള ഭാഷയിൽ കഥകളെഴുതിയിരുന്ന ജയേഷ്, വിവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.പെരുമാൾ മുരുകൻ,ചാരുനിവേദിത എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഒരിടത്തൊരു ലൈൻമാൻ, പരാജിതരുടെ രാത്രി, ചൊറ, മായക്കടൽ എന്നിവയാണ് ശ്രദ്ധേയമായ സൃഷ്ടികൾ. സംസ്കാരം നാളെ( 23-03-2023- വ്യാഴം) രാവിലെ എട്ടുമണിക്ക് പാലക്കാട്ട് തേങ്കുറിശ്ശി വിളയന്നൂർ ഗ്രാമത്തിലെ സ്വവസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല