കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കൃതി’ സാഹിത്യോത്സവത്തിന് ബോള്‍ഗാട്ടി പാലസില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാര്‍കര്‍ ഉല്‍ഘാടനം ചെയ്തു.
സാഹിത്യം, കല, സമൂഹം, മാധ്യമങ്ങള്‍, ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങള്‍ക്കുമാണ് നാല് ദിവസങ്ങളിലായി കൊച്ചി സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ സാഹിത്യകാരന്‍മാരും വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരും പങ്കെടുക്കുന്ന സാഹിത്യോത്സവം മറൈന്‍ ഡ്രൈവിലെയും ബോള്‍ഗാട്ടി പാലസിലെയും വിവിധ വേദികളിലായാണ് സംഘടിപ്പിക്കുന്നത്.
കാരൂര്‍, എം.പി.പോള്‍, തകഴി , പൊന്‍കുന്നം, ലളിതാംബിക അന്തര്‍ജ്ജനം എന്നീ പേരുകളിട്ട അഞ്ച് വേദികളിലാണ് ഒരേ സമയം ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴര വരെ പരിപാടികളുണ്ട്.
സാഹിത്യോല്‍സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ മറൈന്‍ െ്രെഡവില്‍ രാജ്യാന്തര പുസ്തക മേള നടന്നുവരുന്നുണ്ട്. നൂറിലധികം പ്രസാധകരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് മേള.
https://www.facebook.com/KrithiLitFest/
https://www.youtube.com/watch?v=4XJmsFBV9fk