ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Cold War
Director: Pawel Pawlikowski
Year: 2018
Language: Polish, French
തന്റെ സംഗീതസംഘത്തിന് വേണ്ടി ഓഡീഷന്‍ നടത്തുന്നിടത്താണ് വിക്തോര്‍ സൂലയെ കാണുന്നത്. രണ്ടുപേരും തമ്മില്‍ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു. പിന്നീട് പലപ്പോഴായി ഒരുമിക്കുകയും പിരിയുകയും ചെയ്യുന്ന വിക്തോറിന്റെയും സൂലയുടെയും ജീവിതമാണ് പാവേല്‍ പാവ്‌ലിക്കോവിസ്‌കിയുടെ കോള്‍ഡ് വാര്‍ എന്ന സിനിമ.
വിക്തോറിന്റെയും സൂലയുടെയും ജീവിതത്തിലുണ്ടാകുന്ന ഈ അടുപ്പവും അകല്‍ച്ചയുമെല്ലാം രണ്ടാംലോകമഹായുദ്ധാനന്തരമുള്ള സോവിയറ്റ് യൂണിയന്‍മേഖലകളുടെ അസ്ഥിരതയാണ്. ആ തരത്തില്‍ രാജ്യാര്‍ത്തികളും, പലായനവും രാഷ്ട്രീയവുമെല്ലാം എങ്ങനെയാണ് വ്യക്തിബന്ധങ്ങളെ ബാധിക്കുന്നതെന്ന് സിനിമ ഒരു വശത്ത് പറഞ്ഞുവെക്കുന്നു. മറുവശത്ത് ഒരിക്കലും ഒരുമിക്കാനാവാത്ത കമിതാക്കളുടെ വേദനയും അവതരിപ്പിക്കുന്നു. ഒ ഹെന്‍്‌റിയുടെ ഡെല്ലയെയും ജിമ്മിനെയും സ്മരിപ്പിക്കുന്ന വിധം അവരുടെ വേദന കാഴ്ച്ചക്കാരന്‍ അറിയുന്നുണ്ട്. ഈ രണ്ട് വശങ്ങളുടെ അതിമനോഹരമായ സങ്കലനമാണ് പാവ്‌ലിക്കോവിസ്‌ക്കിയുടെ ഈ സിനിമ.
2018 ല്‍ പുറത്തിറങ്ങിയ സിനിമ കാന്‍സ്, അക്കാദമി അടക്കമുള്ള വേദികളിലെത്തിയിട്ടുണ്ട്..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.