വിമീഷ് മണിയൂർ
പറന്നു
ലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു.
തള്ളേ?
ഒരു വേനൽക്കാലത്ത് പഴുത്ത് തുടങ്ങുന്ന ഒരു ചക്ക പഴുത്ത് വീഴാറായ മാങ്ങയെ നോക്കിക്കൊണ്ടിരുന്നു. ചക്ക ചോദിച്ചു; അടുത്ത കാറ്റിന് നീ വീഴും. നിനക്കെന്തെങ്കിലും ജീവിത സത്യം പറയാനുണ്ടോ? മാങ്ങ ഇന്നലെ കണ്ട സിനിമ ഓർമ്മിച്ചു പറഞ്ഞു: വീഴാതിരിക്കാനുള്ള കൊതി കൊണ്ട് ചോദിക്യാ … ഭൂഗുരുത്വാകർഷണം ഉള്ളതു തന്നെയാണോ തള്ളേ?