കവിത
സുജേഷ് പി പി
ചെറിപ്പൂക്കളുടെ കവിതകൾ
I
വസന്തത്തിലേക്ക്
നീട്ടിവെക്കുകയാണ്
ഒരു കുഞ്ഞുകൈകളെപ്പോലെ
വീട് നിറയെ പൂക്കൾ,
ചിരികൾ, പുറത്ത്
മഞ്ഞു കാലമെന്നറിയാതെ
II
പ്രണയത്തിൻ്റെ
അവസാനത്തെ
പടിയിലാണ് പൂവിരിഞ്ഞത്,
നെല്ലിപ്പലകയ്ക്കടിയിലെ
തെളിനീരുറവ പോലെ,
കോരിയെടുത്തും
ചുറ്റിലും നനച്ചും
താഴ് വരയാകെ
ചെറിപ്പൂക്കൾ നിറഞ്ഞത്.
III
ചെറിപ്പൂക്കൾ കൊണ്ട്
കലണ്ടർ തുന്നുകയായിരുന്നു
ദിവസങ്ങൾ, ആഴ്ച്ചകൾ ,
മാസങ്ങൾ കണക്കാക്കി
പൂവെടുത്ത് മടിയിൽ വെച്ചു,
ഓരോ കള്ളിയിലും നിറച്ച്
അവധി ദിവസങ്ങൾക്ക്
പ്രത്യേക അടയാളമിട്ടു,
ചില കുന്നുകളിൽ
പാതി മാത്രം
വിരിഞ്ഞു നിൽക്കുന്ന
ചില്ലകളെപ്പോലെ ,
നാമതിൻ്റെ ചുവട്ടിൽ
ഒളിച്ചുകളിച്ചത് ,
തിരഞ്ഞ് നടന്നത് ഓർത്ത്
പകുതിയോളം ഒഴിച്ചിട്ടു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.