കുഴൂർ വിൽസൺ
ആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വക്താക്കളായി മാറുകയാണ്. ഈ വിഭാഗീയത മാധ്യമങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷി രാഷ്ട്രീയം തുടങ്ങി, അവരുടേതായ അജണ്ടകൾ ഒളിച്ചുകടത്താനുള്ള വേദിയാണിന്ന് മാധ്യമങ്ങൾ.
സ്വതന്ത്രമാധ്യമങ്ങൾ സ്വപ്നം മാത്രമായി മാറുന്ന ഈ കെട്ടകാലത്താണ് ആർട്ടേരിയ ഉയർന്നുവന്നത്. എന്റെ സമീപകാല ഇന്റർനെറ്റ് വായനയിൽ നിന്നും, ഉറച്ച ബോധ്യത്തോടെ എനിക്ക് പറയാനാവും, ആർട്ടേരിയ ഒരു സ്വതന്ത്രമാധ്യമമാണെന്ന്. സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരുപറ്റമാളുകൾ ആർട്ടേരിയയുടെ പിന്നിലുണ്ടെന്ന് മനസിലാക്കുന്നു. അത്തരമൊരു മാധ്യമം അൻപത് ലക്കത്തിലേക്ക് എത്തുകയെന്നത് വലിയൊരു കാര്യമാണ്. ആർട്ടേരിയക്കും, അടിസ്ഥാനമായ ആത്മാ ഓൺലൈനിനും, ഇനി വരാനുള്ള ആൽക്കെമി ബുക്സിനും ആശംസകൾ.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.