ഇഞ്ചുറി ടൈം

1
390

കവിത
ജിപ്സ പുതുപ്പണ൦

അരക്ഷിതരായ ഞങ്ങളാൽ
സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ
അവസരങ്ങളുടെ ധാരാളിത്തത്താൽ
നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..

അനാഥത്വത്തെ
കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട്
ഞങ്ങളുടെ വീടുകൾക്ക്.

തോറ്റവരുടെ പർണശാലകൾക്ക് 
തീ പിടിക്കുന്നു
ഞങ്ങളത്യുച്ചത്തിൽ കരയുന്നു. 

തീവെളിച്ചത്തിലുടലിൽ പറ്റിയ 
പോളിസ്റ്റർ ഉടുപ്പു പോലെ
അപ്പോഴുമഴിയാത്ത
ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ
നിങ്ങളുടെ ആനന്ദം.

പെൺകുട്ടിക്ക് തീ പിടിക്കും മുൻപ്
ഇറങ്ങിയോടാവുന്നതേയുള്ളൂ.

വഴിയിലെവിടെയോ
കാൽ തടഞ്ഞ് 
വീഴണമെന്നു പോലുമില്ല.
ഉടുപ്പെവിടെയോ കൊളുത്തി വലിക്കണമെന്നില്ല.
ആരുമാരും കേൾക്കാത്തൊരു കരച്ചിൽ
കാറ്റിലുതിരണമെന്നില്ല.

അരക്ഷിതരായ 
ഞങ്ങളുടെ പ്രാർത്ഥനകളാൽ
സുരക്ഷിതനായിത്തീരേണ്ട ദൈവത്തിന് 
അവസരങ്ങളുടെ ധാരാളിത്തം
വേണമെന്നുണ്ട്.

വഴിയിലൊരു കല്ല്,
വഴുതി വീഴാൻ പാകത്തിൽ
പല കാലങ്ങളെ കടന്നങ്ങനെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here