കഥ
അലൻ പോൾ വർഗ്ഗീസ്
മിനി കഥ 1
കരയ്ക്ക് അടിഞ്ഞത് എപ്പോഴാണ് എന്നു ഓർമ ഇല്ല. നെഞ്ചിനുള്ളിൽ കയറിയ ചെളി വെള്ളം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കാലിൽ തടഞ്ഞിരുന്ന ചണ്ടികളെ വലിച്ചെറിഞ്ഞു. ഞാൻ നോക്കുമ്പോൾ അവൾ ഉടുപ്പിൽ പറ്റിയ മണ്ണ് തട്ടി കളയുകയായിരുന്നു. അവൾ പാന്റ് ഊരി ഒരു സൈഡിൽ വച്ചു കാലു നീട്ടി ഇരുന്നു. ഞാൻ മെല്ലെ നടന്നു അവളുടെ അടുത്തു ചെന്നു…
“ചുണ്ട് പൊട്ടിയിട്ടുണ്ട്.” അവൾ ചുണ്ട് വിടർത്തി എനിക്ക് കാണിച്ചു തന്നു.
” സാരമില്ല. ഉണങ്ങിക്കോളും.”
” ഇവിടെ നിന്ന് തിരിച്ചു പോകാൻ പറ്റുമോ ?” മുടി കുഞ്ഞു കൊണ്ട് അവൾ ചോദിച്ചു.
” ഇല്ല. അതല്ലേ ഇങ്ങോട്ട് തന്നെ അവര് ഒഴുക്കി വിട്ടത്. ഒന്നുകിൽ മുങ്ങി ചാവും അല്ലെങ്കിൽ പട്ടിണി കിടന്നു. ”
ഒഴുകി വന്ന കണ്ണീര് അവൾ തുടയ്ക്കാൻ നോക്കി.
വെയിലത്തേയ്ക്ക് ഇറങ്ങി നിന്ന് ഞാൻ പറഞ്ഞു ” കരഞ്ഞോ.. ഓർത്തു ഓർത്തു കരഞ്ഞോ. ഇനി തിരിച്ചു പോക്ക് ഉണ്ടാവില്ല. എനിക്ക് നിന്നെ മാത്രം ഓർക്കാൻ ഉള്ളത് കൊണ്ട് കുഴപ്പമില്ല.”
അവൾ കണ്ണീർ തുടച്ചു എന്റെ അടുത്തു വന്നു നിന്നു.
” നമ്മൾ എവിടെയാ നിർത്തിയത് ?”
” ഞാൻ നിന്റെ കഴുത്തിൽ ചുംബിച്ചു..”
” എന്നാ വാ. അവന്മാര് തല്ലി പുഴയിൽ എറിഞ്ഞപ്പോൾ നിർത്തിയിടത്ത് നിന്ന് തുടങ്ങാം.”
ഞങ്ങൾ വസ്ത്രം മാറി രതിയിൽ ഏർപ്പെട്ടു. സ്ഖലനത്തിന് ശേഷം ഞങ്ങൾ ആകാശം നോക്കി കിടന്നു.
അവളുടെ മുടിയിൽ വിരലുകൾ കുരുക്കി കിടക്കുമ്പോൾ അവൾ ചോദിച്ചു ” നഗ്നരായി ജനിച്ച നമ്മൾ നഗ്നരായി മരിക്കുന്നു അല്ലെ ?”
“അതേ”
” നമ്മുടെ വസ്ത്രങ്ങൾ ഇപ്പൊ എവിടെ എത്തിക്കാണും ?”
” സദാചാര മൈരന്മാർ ഇല്ലാത്ത ഏതെങ്കിലും കരയിൽ എത്തി കാണും.”
ഒന്നു മയങ്ങി തുടങ്ങിയപ്പോൾ എന്തോ ശബ്ദം ഞങ്ങളെ ഉണർത്തി. ഒരു മരം വീണ ശബ്ദം. ഞങ്ങൾ എഴുന്നേറ്റ് വീണു കിടക്കുന്ന മരത്തിന് അരികിലേക്ക് പോയി. ” നമുക്ക് ഇതും വച്ചു കര തേടി ഒഴുകിയാലോ ?”
” നല്ല ഒഴുക്ക് ഉള്ളത് കൊണ്ട് എത്തും. എന്നാലും തുണിയില്ലാതെ എങ്ങനെ ?”
“മുടി കെട്ടിയൊതുക്കി അവൾ പറഞ്ഞു. ജീവനേക്കാൾ വലുത് അല്ലാലോ നാണം.വേഗം വാ കടലിൽ വച്ചു ഒരു രതി ഒന്ന് നോക്കണം.”
ഞങ്ങൾ ആ മരം വെള്ളത്തിലേക്ക് തള്ളി. അതിൽ അള്ളിപിടിച്ചു ഇരുന്നു. ഒഴുക്കിനൊപ്പം അത് സഞ്ചരിക്കാൻ തുടങ്ങി. നഗ്നമായ ഉടലുകൾ വെള്ളത്തിനടിയിൽ… നേരം ഇരുട്ടി തുടങ്ങി. ഇന്ന് കടലിൽ മറ്റ് മീനുകളെ പോലെ ഞങ്ങളും… ഇനി നിലയ്ക്കാത്ത സുരതവും സ്‌ഖലനവും മാത്രം
മിനി കഥ 2
“ഈ മുണ്ടിന് ഭയങ്കര വാടയാണ്. ഇനിയെങ്കിലും ബാത്റൂമിൽ പോയി അടിക്കാൻ നോക്കണം. പക്ഷെ ഉഷ്ണകാലമാണ്. വിയർത്തിരിക്കുമ്പോൾ ആ സുഖം ആസ്വദിക്കാൻ കഴിയില്ല. രാത്രി പെടേസ്ട്രിയൽ ഫാനിന്റെ കാറ്റു ലിംഗത്തിൽ തട്ടുമ്പോൾ ഒരു സുഖമാണ്.”
ചെ!!! ഇത്ര വൽഗർ ആയിരുന്നോ നിന്റെ ഡയറി എന്നു ആ കത്തി കരിഞ്ഞ പുസ്തകം ചോദിക്കും. ഇന്ന് എന്നെ കാണാൻ മൂന്നു അതിഥികൾ വരുന്നുണ്ട്. കാലിനു മുടന്തുള്ള എന്റെ പഴയ അപസ്മാരം കൂടെ ഉന്മാദവും കത്തി കരിഞ്ഞ റൂമിയുടെ കവിതകളും. അതിന് മുൻപ് ഈ ഡയറി കത്തിക്കണം. മുറി വൃത്തിയാക്കണം. ഈ രേതസ് നിറഞ്ഞ മുണ്ട് കഴുകണം. ഡയറി കത്തിച്ചില്ല എങ്കിൽ അവന്മാര് അത് തിരുത്തും. ഞാൻ കണ്ണാടിയിൽ നോക്കി. എന്നൊക്കെ ഈ മൂന്നു പേർ എന്റെ ഡയറി തിരുത്തിയോ അന്നൊക്കെ എനിക്ക് മുറിവുകൾ പറ്റിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് ഇടയ്ക്ക് ഇവർ തിരുത്തിയ വരികൾ വായിച്ചു എന്റെ ഇടത് കൈ ഒരു കത്തിയെടുത്തു എന്റെ കഴുത്തിൽ ചിത്രം വരയ്ക്കാൻ ശ്രമിച്ചു. കണ്ണാടിയിലെ എന്റെ പ്രതിബിംബം പറഞ്ഞു. “നിന്റെ ജീവിതം ഏകീകൃതമല്ല. നിന്റെ കൈ ചിന്തിക്കുന്നത് നിന്റെ തലച്ചോർ അറിയുന്നില്ല. തകരാറായ സോവിയറ്റ് യൂണിയൻ പോലെയാണ് നിന്റെ ശരീരം. ” ശരിയാണ്. വേഗം ആ ഡയറി കത്തിക്കണം.
മുണ്ട് തിരുമ്മി ഉണക്കാൻ വിരിച്ചു കഴിഞ്ഞു ഞാൻ തീപ്പെട്ടി എടുത്തു തിരികെ വന്നു. കത്തിക്കുന്നതിന് മുൻപ് ഒന്ന് വായിച്ചു നോക്കിയാലോ ? വേണ്ട പിന്നെ കത്തിക്കാൻ തോന്നില്ല. കത്തിക്കുന്നതിന് മുൻപ് ഞാൻ അതൊരു തുണിയിൽ പൊതിഞ്ഞു. എന്നിട്ട് തീ വച്ചു. കരച്ചിൽ പുറത്തു കേൾക്കാതെ അത് കത്തി തീർന്നു. മുറിയൊക്കെ വൃത്തിയാക്കി കഴിഞ്ഞപ്പോൾ ആ മൂന്നു പേർ വന്നു. ” നിന്റെ വാട്ട ചായക്ക് മാറ്റമില്ല.” അപസ്മാരം തന്റെ പതിവ് കമെന്റ് പാസാക്കി.
രാത്രി ഏറെ വൈകിയപ്പോൾ ഞങ്ങൾ കിടന്നു. മെല്ലെ ഞാൻ ഉറക്കത്തിലേക്ക് തെന്നി വീഴുന്നതിന് മുൻപ് അപസ്മാരം എന്റെ ഇടത് കയ്യിൽ മുറുകെ പിടിച്ചു. മിന്നൽ വേഗത്തിൽ റൂമിയുടെ കവിതകൾ എന്റെ വലതു കൈ കീഴ്പ്പെടുത്തി. ഉന്മാദം ഒരു കത്തിയെടുത്തു എന്റെ ചൂണ്ടുവിരൽ അറുത്തു. അതിലെ ചോരമുക്കി അവൻ ചുമരിൽ എഴുതി “ഡയറിയിൽ കരഞ്ഞു കത്തി തീർന്ന എന്റെ ഓർകൾക്കും പ്രണയത്തിനും സ്വവർഗ്ഗഅനുരാഗത്തിനും. ”
“അവസാന ആഗ്രഹം എന്തെങ്കിലും ഉണ്ടോ ? ” അപസ്മാരം ചോദിച്ചു. “എനിക്ക് ഒന്ന് സ്വയംഭോഗം ചെയ്യണം.”
ആ ഫാനിന്റെ സ്പീഡ് കൂട്ടി ഞാൻ സ്വയംഭോഗം ആരംഭിച്ചു. ഉടുത്ത മുണ്ടിൽ ഞാൻ തുടയ്ക്കുമ്പോഴേക്കും ഉന്മാദം എന്റെ കഴുത്തു വെട്ടി. ഞരമ്പ് പകുതി മുറിഞ്ഞത് കൊണ്ട് ഞാൻ പിടഞ്ഞു. പിടയും തോറും ചോര വേദനയോടെ ഒഴുകി. ഒടുവിൽ എന്റെ ശരീരം നിശ്ചലമായി.
ഉച്ചയോടെ ഞാൻ എഴുന്നേറ്റപ്പോൾ എന്റെ അടുത്തു കിടന്ന പത്രം നോക്കി. അതിന്റെ പതിമൂന്നാം പേജിൽ എന്റെ ചിത്രവും ഒരു വാർത്തയും.
” ഡയറി കത്തിപോയതിൽ മനം നൊന്ത് ഉന്മാദ രോഗി ആത്മഹത്യ ചെയ്തു. മൃതദേഹം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല.”
ആരു വരാൻ. ആകെ ഉണ്ടായിരുന്ന സ്നേഹങ്ങളെ മുഴുവൻ ഞാൻ തന്നെയല്ലേ ചുട്ടു കൊന്നത്.
മിനി കഥ 3
ഞങ്ങൾ നഗ്നരായി ആ കുളി മുറിയിൽ തിങ്ങി കിടക്കുകയായിരുന്നു… ഇരു വശത്തും രേതസ് പരന്നു കിടക്കുന്നു. മെല്ലെ തിരിഞ്ഞു അവളെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു ” ഇനി എന്താണ് ?” അവൾ വെറുതെ എന്നെയൊന്ന് നോക്കി. ശൂന്യമായ നോട്ടം. കുറച്ചു നേരം ടൈൽസിൽ പറ്റിയ വിശുദ്ധ ശ്രവങ്ങളിൽ ഞങ്ങൾ കോലങ്ങൾ എഴുതി.
വിരൽ ചുമരിൽ തുടച്ചു അവൾ ചോദിച്ചു ” നീ എന്നാണ് ഒരാളോടൊപ്പം അവസാനമായി നഗ്‌നനായി കിടന്നത് ?
“അന്ന് ഫ്ലാറ്റിൽ അവൻ വന്നപ്പോൾ. രണ്ടു ദിവസം പൂർണമായും നഗ്‌നരായി ഞങ്ങൾ കിടന്നു.”
” ഞാൻ സിങ്കൂരിൽ പോയപ്പോൾ ആണ് അവളുടെ ഒപ്പം ഇങ്ങനെ കിടന്നത്.” മുടിയിൽ പറ്റിയ രേതസ് തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
” ഇപ്പോൾ എന്ത് തോന്നുന്നു ?”
” ഞാൻ സംതൃപ്തയാണ്. പക്ഷെ പഴയ മുറിവുകളിൽ പഴുപ്പ് ഇപ്പോഴും ബാക്കി. അതിൽ നമ്മൾ രേതസ് പുരട്ടിയിട്ടും മാറിയില്ല. ”
ഞാൻ നിരാശനായി. നിലത്ത് കിടന്ന റേസർ എടുത്തു അവളുടെ നേരെ ചൂണ്ടി ഞാൻ ചോദിച്ചു ” ഞാൻ ആത്മഹത്യ ചെയ്യട്ടെ ?”
അവൾ എന്റെ കണ്ണുകളിൽ ആഴത്തിൽ നോക്കി. എന്നാൽ അവളുടെ കാലുകൾ ചലിച്ചത് ഞാൻ അറിഞ്ഞില്ല. അവളുടെ കാൽ എന്റെ ലിംഗത്തിൽ പാഞ്ഞു കയറി.
ഒരു ഞെരുക്കത്തോടെ ലിംഗം പൊത്തിപ്പിടിച്ചു തിരിഞ്ഞു കിടന്നു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. തിരിഞ്ഞും മറഞ്ഞും ഞാൻ കിടന്നു. വേദനയോടെ ഞാൻ മേൽക്കൂര നോക്കി നിശ്വസിച്ചു.
അവൾ എന്റെ മുകളിൽ കയറി കിടന്നു. എന്റെ നെറ്റിയിൽ തലോടി കൺപോളയിൽ ചുംബിച്ചു.
” നമ്മൾ ഇനി എന്ത് ചെയ്യും ? എന്റെ മുറിവുകൾ എങ്ങനെ ഉണക്കും ?”
” എന്റെ കണ്ണീര് കൊണ്ട് നമുക്ക് ഉണക്കി നോക്കിയാലോ ?
ഇമ വെട്ടാത്ത കണ്ണുകളിൽ കണ്ണീർ നിറയാൻ തുടങ്ങുന്നത് മനസിലാക്കിയ അവൾ ഷവർ ഓണാക്കി.
അവൾ എന്നെ ചുംബിക്കുമ്പോൾ ഷവറിലെ വെള്ളത്തിനൊപ്പം ചൂടുള്ള കണ്ണീരും എന്റെ മുഖത്ത് നിന്ന് ഒഴുകി കൊണ്ടിരുന്നു.
രേതസ് ഒലിച്ചു പോയ വഴിയെ ഞങ്ങളുടെ കണ്ണീരും ഒലിച്ചു പോയി.
…
അലൻ പോൾ വർഗ്ഗീസ്
സാകിർ ഹുസൈൻ കോളേജ്
ഡൽഹി യൂണിവേഴ്‌സിറ്റി
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.