ട്ക്ക്ളെ

0
393

മലവേട്ടുവഗോത്രഭാഷാ കവിത
രമ്യ ബാലകൃഷ്ണൻ
ചിത്രീകരണം : സുബേഷ് പത്മനാഭൻ

വെണ്ണിര്ല് ക്ട്ന്ത
ക്നാവ്ക്ളെ ഊതി
അവ ഒര് കവിതൈ
എയ്തുവേൻ തൊടങ്ങീന്റ്
ഇട്ടത്തെപ്പറ്റിറ്റ്
പഞ്ചാര കണക്കെ
മധുരിക്ക്ണ ഇട്ടം
ടക്ക് എപ്പോളോ പീക്കലം കത്തി
ബരല്ങ്ക് കൊണ്ട്ന്ത്‌
ഇറ്റ് ബീഗ്ണ കണ്ണീര്
കണക്കെ ചോരെ
മഞ്ഞളും കുരുമുളകും ഉപ്പും
അവ മുറിവ്ണെണക്കിന്ത്‌
ന്നാലും ചെലെ നേരത്ത് ഉള്ളി
ഇട്ടത്തെ നിരീക്ക്ല്ണ്ട്
തീ ഇട്ടത്തെ ചുട്ട് പൊള്ളിക്ക്ല്ണ്ട്
നട്ടപ്പെട്ട ഇട്ടത്തെ നിരീച്ച് ഇര്ന്തപ്പോ
ളച്ച് മറിയ്ണ പാലും
കരിഞ്ച്ണങ്കിയ കറിയും കളിയാക്കീന്ത്‌
ടുപ്പിന്റെടുത്തെ തെരക്കലും
രാവും പകലും കടന്ത് പോയിന്ത്‌…
എണ്ണിട്ടും മീനച്ചീരെ ഇട്ടത്തിന്റെ എയ്ത്ത്ങ്ക്
മയി പെര്ട്ടുവേൻ കയ്ഞ്ചിലെ
എയ്താത്തെ പുത്തകവും
പേനയും കാത്ത് കെടന്ത്‌
മയങ്കി പോയ്‌ന്ത്‌

പരിഭാഷ

അടുക്കള

ചാരത്തിൽ മൂടിക്കിടന്ന
ഓർമ്മകളെ ഊതിയുണർത്തി
അവളൊരു കവിത
എഴുതാൻ തുടങ്ങുകയാണ്…
പ്രണയത്തെകുറിച്ച്
പഞ്ചസാരപോലെ
മധുരിക്കുന്ന പ്രണയം ..
ഇടയ്ക്കെപ്പോഴോ കറിക്കത്തി
വിരലുകളെ തഴുകി
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ
തുള്ളിപ്പോൽ രുധിരം
മഞ്ഞളും കുരുമുളകും ഉപ്പും കൊണ്ട്
മുറിവുകളെ ഉണക്കി
എങ്കിലും ചിലനേരങ്ങളിൽ സവാള
ഓർമകളെ തൊട്ട് ഉണർത്താറുണ്ട്.
അഗ്നി പ്രണയത്തെ
ചുട്ട് പൊള്ളിക്കാറുണ്ട്
നഷ്ടപ്രണയത്തിന്റെ ഓർമ്മകളിൽ
ആഴ്ന്നിറങ്ങിയപ്പോൾ
തിളച്ചു മറിയുന്നപാലും
കരിഞ്ഞുണങ്ങിയ കറിയും കളിയാക്കി
അടുക്കളയിലെ തിരക്കിനിടയിൽ
രാവും പകലും കടന്ന് പോയിട്ടും
ഇതുവരെയും മീനാക്ഷിയുടെ
പ്രണയാക്ഷരങ്ങൾക്ക്
മഷിക്കറ പുരട്ടാൻ കഴിഞ്ഞില്ല
ശൂന്യമായ പുസ്തകത്താളും
പേനയും കാത്ത്കിടന്ന്
മയങ്ങിപ്പോയിരിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here