മലവേട്ടുവഗോത്രഭാഷാ കവിത
ഉഷ എസ് പൈനിക്കര
ചിത്രീകരണം : ഹരിത
തായി ൻ്റെ തൊണ്ടിയെമ്മെ
തായി കൈമെച്ചി തായി
തായി ൻ്റെ തൊണ്ടിയെമ്മേ
ബെളുതെ തണാറും കയ്മെയും കയിതിലും
മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്..
പാളെത്തൊപ്പ്ലെ മതിരിക്ണെ തീറ്റിക്ളും
ക്കാട്ട്ലെ മാമ്പയോംനൊറച്ച്ചും ഇല്ലെ തുണി കൊട്ടെയ്യും
എനക്ക് തൊണ്ടിയെമ്മെ ണ ബാക്ക് കേക്മ തെളിയ്ണ നെല്ലെ പാങ്ള പടോം..
അണ്ണെല്ലാം….
കളിരെ തെരെക്ക്ലു നാങ്കടെകണ്ണു ബയിമെ ആര്ണ്യോ പരിത്ണ്തെന്നെ..
നടന്ത് തളന്ത് മിറ്റെത് ബെരെണ തൊണ്ടിയെമ്മെനെന്നെ…
കായിച്ച കൊറ്ഞ്ച ൻ്റെ തയിരെ മടിമെ
നാങ്ക തലെ ബെച്ച് ക്ട്ന്ത്ത്
പേന്ണ നോക്ക്വെൻനില്ലെ…
പോടിപിക്ണ കഥേ കേക്വെൻ എന്നെ..
ൻ്റെ…
നട്ട കണ്ക് പുത്തകത്തിലെ…
മിന്നെലെ ബാക് ൻറ തായി…
എണ്ണും ഇട്ടള്ള ൻ്റെ .. തൊണ്ടിയെമ്മെ
ൻ്റെ കൈമച്ചി തൊണ്ടിയെമ്മെ….
പരിഭാഷ
അമ്മ….കൈമച്ചി അമ്മ…
അമ്മ…എൻ്റെ വല്യമ്മ….
വെള്ള പൂണ്ട മുടിയും കഴുത്തിലും കൈയ്യിലും മുത്തു തീർത്ത ആആഭരണങ്ങൾ അമ്മതൻ ചന്തം
പാളത്തൊപ്പിയിലെ പലഹാര പൊതിയും
കാട്ടു മാമ്പഴം തിങ്ങും തുണി സഞ്ചിയും
എനിക്ക് വല്യമ്മ എന്ന വാക്ക് തീർക്കും സുന്ദരമാം ചിത്രം
അന്നൊക്കെ …
കളി തിരക്കിലും കണ്ണുകൾ വഴിയോരം ആരെയോ തേടും
നടന്നു തളർന്നു മുറ്റത്തെത്തുന്ന വല്ല്യമ്മയെ…
നിറം മങ്ങിയ അമ്മതൻ കാഴ്ചയിലും
ആ മടിയോരം തല ചായ്ച്ചത്
പേൻ നോക്കാൻ ആയിരുന്നില്ലല്ലോ
ഭയമുളവാകും അമ്മതൻ കഥകൾ കേൾക്കാൻ തന്നെയായിരുന്നു….
എൻ്റെ നഷ്ടകണക്കിന്റെ പുസ്തകത്തിൽ ആദ്യത്തെ വാക്കാണ് എൻ്റെ അമ്മ
എന്നും പ്രിയമുള്ള എൻ്റെ വല്യമ്മ…
എൻ്റെ കൈമച്ചി വെല്ല്യമ്മ…
…
ഉഷ എസ് പൈനിക്കര
കഥ, കവിത, ലേഖനങ്ങൾ എഴുതുന്നു…ദേശാഭിമാനി വാരികയിൽ പിന്നെ സൂര്യകാന്തി, മഞ്ജരിബുക്സ്, ചൂട്ട് തുടങ്ങിയ ഓൺലൈൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ച് വന്നിരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.