കവിത
വിഷ്ണു പ്രസാദ്
അടുത്തിടെ അയാൾ
ആകാശമാകെ വേലി കെട്ടി.
തന്റെ വീടിന് സമാന്തരമായൊരു
വേലി. അൽപം വലുത്.
പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട്
മേഘങ്ങൾ വരുമായിരുന്നു.
പക്ഷേ എന്തെന്നാൽ,
അവർക്കിടയിലുള്ള അകൽച്ചയെ
കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്.
ഇടക്ക് പരസ്പരം കാണാത്ത വിധം,
ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം,
മറ്റു ചിലപ്പോൾ ഒന്ന് ചുബിക്കാൻ വിധം,
അങ്ങനെയിരിക്കെ വേലി കെട്ടി.
ഇനിയവരെത്തിയാൽ കാറ്റിനെ
പുറത്ത് നിർത്തണം.
മേഘങ്ങളെ പരസ്പരമൂർന്നിറങ്ങാൻ
അനുവദിക്കണം. അവരുടെ
രൂപാന്തരങ്ങളിൽ ആനന്ദിക്കണം.
അതെ. വേലിയവിടെ നിൽക്കട്ടെ!
…
തിരുവനന്തപുരം ഗവ എഞ്ചിനീയറിങ്ങ് കോളേജ് (CET)യിലെ ഒന്നാം വർഷ വിദ്യാർത്ഥി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.