കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ ഡാന്‍സ്, 9 ന് (വെള്ളി) ഊരാളിയുടെ സംഗീത പരിപാടി, 10 ന് (ശനി) സ്പാനിഷ് കലാപ്രകടനമായ രസ ദുയെന്തെ, 11 ന് (ഞായര്‍) കല്‍ക്കട്ടയില്‍ നിന്നുള്ള രാഖി ചാറ്റർജിയുടെ ഗസൽ എന്നിവയുമുണ്ട്.
ഏഴിന് വൈകീട്ട് 6.30 മുതലും ബാക്കി ദിവസങ്ങളിൽ രാത്രി എട്ടുമണി മുതലുമാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിക്കുക. കോഴിക്കോട് ബീച്ചിന്‍റെ വടക്കേ അറ്റത്താണ് KLF നഗരി.
9, 10, 11 തീയതികളിൽ കിർത്താർഡ്സിന്റെ നേതൃത്വത്തിൽ ഗോത്ര കലോൽസവം, ഫുഡ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനങ്ങൾ, പ്രസാധക സമ്മേളനങ്ങൾ മുതലായവും അനുബന്ധമായി നടക്കും.
KLF ഒന്നാം ദിവസത്തെ പരിപാടികള്‍ വായിക്കാം: https://athmaonline.in/klf2018_day1/