കോഴിക്കോട്: കല, സാഹിത്യം, ജനാധിപത്യം, പ്രതിരോധം, പോരാട്ടം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും.
ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിലെ സാഹിത്യോത്സവം എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എട്ടാം തിയ്യതി വൈകീട്ട് 5.30 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്റെ അരങ്ങുണര്‍ത്തലോടെയാണ് ഫെസ്റ്റിവെല്ലിന് തുടക്കമാവുക. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഗബ്രിയേല്‍ റോസന്‍സ്‌റൊക് (ഐറിഷ് സ്ഥാനപതി), കെഞ്ചി ഹിരാമത്സു (ജാപ്പാനീസ് അംബാസിഡര്‍) ആര്‍ണി വാള്‍ട്ടര്‍ (നോര്‍വീജിയന്‍ അംബാസിഡര്‍), ജെര്‍ഗണ്‍ ബ്രൂസ് (സിഇഒ, ഫ്രാങ്ക്ഫര്‍ട് ബുക്ക്‌ഫെയര്‍), രതീഷ് സി. നായര്‍ (ഓണറബിള്‍ കൗണ്‍സില്‍ ഓഫ് റഷ്യ) എന്നിവര്‍ പങ്കെടുക്കും
‘വിയോജിപ്പുകളിലെങ്കില്‍ ജനാധിപത്യവുമില്ല’ എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്‍റെ മുഖവാക്യം. പ്രശസ്തകവി സച്ചിദാനന്ദനാണ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍. ഒരേസമയം അഞ്ചുവേദികളിലായി രാവിലെ 9.30 മുതല്‍ വൈകീട്ട് 9 മണിവരെ തുടര്‍ച്ചയായ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം, മതം, വിദ്യാഭ്യാസം,പ്രസാധനം, ചലച്ചിത്രം, നാടകം,ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 ലേറെ സെഷനുകള്‍ ഉണ്ടായിരിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 450 ലേറെ പേരാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കുക.
അരുന്ധതിറോയ്, റൊമിലഥാപ്പര്‍, ആശിഷ്‌നന്ദി, പ്രകാശ്‌രാജ്, കനയ്യകുമാര്‍, ടി.പത്മനാഭന്‍, ആനന്ദ്, എം. മുകുന്ദന്‍, രജദീപ്‌സര്‍ ദേശായ്, കവിതാലങ്കേഷ്, ചന്ദ്രാബന്‍ പ്രസാദ്, വന്ദനാശിവ, ദീപക് ഉണ്ണിക്കൃഷ്ണന്‍, സുനിതാ കൃഷ്ണന്‍, സുനിത നരേന്‍, കെ.എസ്.ഭഗവാന്‍, അനിതാ പ്രതാപ്, വിവേക് ഷാന്‍ബാഗ്, സാഗരിക ഘോഷ്, കാഞ്ച ഐലയ്യ, ശശികുമാര്‍, ഋഷി കപൂര്‍, ഡോ. രാജന്‍ ഗുരുക്കള്‍, ബി. രാജീവന്‍,കെ. വേണു,എം.ജി.എസ്.നാരായണന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സേതു, കെ. ആര്‍. മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാര്‍ വരെ പങ്കെടുക്കും. ഇതിനുപുറമെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തിലെ വിവിധ മന്ത്രിമാരും വ്യത്യസ്ത ദിവസങ്ങളില്‍ ഈ സാഹിത്യോത്സവത്തില്‍ പങ്കാളികളാകും.
കെഎല്‍എഫിന്റെ ലോഗോ പ്രകാശനം ശനിയാഴ്ച എ. പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുള്‍ ഹക്കിം അദ്ധ്യക്ഷനായി.
സാഹിത്യോത്സവത്തിനൊപ്പം സാംസ്‌കാരിക, ചലച്ചിത്രോത്സവങ്ങളും പാരമ്പര്യ ഭക്ഷ്യമേളയും വേദിയില്‍ നടക്കും.
സാംസ്‌കാരികോത്സവം
ഫെബ്രുവരി 7ന് വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന കവാലി സംഗീത രാത്രിയോടെ സാംസ്‌കാരിേകാത്സവത്തിന് തിരശ്ശീല ഉയരും. 8ന് റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ലാരിസഡാന്‍സും 9ന് ഉൗരാളി അവതരിപ്പിക്കുന്ന സംഗീത പ്രദര്‍ശനവും
ആദിവാസി വിഭാഗങ്ങളുെടനൃത്ത പരിപാടികളും 10ന് സ്‌പെയിനിലെ കലാകാരന്മാരുെട നൃത്താവതരണവും 11ന് രാഖി ചാറ്റര്‍ജി അവതരിപ്പിക്കുന്ന ഗസല്‍ നിശയും തുടങ്ങി വിവിധ കലാപരിപാടികള്‍ 5 ദിവസങ്ങളിലായി അരേങ്ങറും.
ചലച്ചിത്രോത്സവം
സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചലലച്ചിത്രോത്സവത്തില്‍ 4 ദിവസങ്ങളിലായി 17 ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. ആധുനിക ക്ലാസ്സിക് സിനിമകളുടെ പരിച്ഛേദമാണ് ചലച്ചിത്രോത്സവം. ഐ.എഫ്.എഫ്.കെ.യില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ഏദന്‍,സീസണ്‍ ഇന്‍ ക്വിന്‍സി, ഫോര്‍ പോര്‍ട്ടറേറ്റ്‌സ് ഓഫ് ജോണ്‍ ബെര്‍ഗര്‍, ഏദന്‍ ഗാര്‍ഡന്‍ ഡിെെസര്‍, വെല്‍വെറ്റ് റെവലൂഷന്‍
എന്നിവ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
പാരമ്പര്യഭക്ഷ്യമേള
കോഴിക്കോടിന്റെ ജീവിതത്തില്‍നിന്ന് മറഞ്ഞ് പോകുന്ന രുചികളെ വീെണ്ടടുത്തുകൊണ്ട് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള മറ്റ് സാഹിത്യോത്സവങ്ങളില്‍നിന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വേറിട്ട് നിര്‍ത്തുന്നവയില്‍ ഒന്നാണ്. ഇതോടൊപ്പം തന്നെ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്.
പുസ്തകപ്രകാശനവേദി
കേരളത്തിലെ വിവിധ പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകപ്രകാശനത്തിനുള്ള പ്രത്യേക വേദി സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാരെക്കൊണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കാനുള്ള അവസരം പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഇതിലൂടെ ലഭിക്കുന്നു.
പ്രസാധകസമ്മേളനം
ഫെഡറോഷന്‍ ഒഫ് ഇന്ത്യന്‍ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രി സംഘടിപ്പിക്കുന്ന പ്രസാധനത്തെ സംബന്ധിച്ചുള്ള ബിസിനസ് സെമിനാര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി 9-ാം തീയതി നടക്കും. കേരളത്തിലെ പുസ്തകപ്രസാധനം-ഗ്രന്ഥശാല പ്രസ്ഥാനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
ആദ്യ ദിന പരിപാടികള്‍ ഇവിടെ വായിക്കാം
https://athmaonline.in/klf2018_day1/