ഷൈന കൈരളി
അവരുടെ നോട്ടത്തിന് മുന്നിൽ
ആരവങ്ങളോ കിളിനാദങ്ങളോ
മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.
അവരുടെ പ്രണയത്തിന് മുന്നിൽ
ഇലകളും ശിഖരങ്ങളും തായ്ത്തടിയും
മാറിസഞ്ചരിച്ചു ഏറെ ദൂരം –
അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ
ചന്ദ്രനും നക്ഷത്രങ്ങളും നിലാവും
ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.
അവർ ആലിംഗനബദ്ധരായപ്പോൾ
കടൽ പോലും ഉൾവലിഞ്ഞു.
പിന്നെ ആകാശത്തെ നോക്കി കണ്ണിറുക്കി
കുറച്ചുകൂടി അവളുടെ ഉടൽ നീലനിറമാക്കി.
അവർ രതിയുടെ പരമാനന്ദത്തിലമർന്നപ്പോൾ
സൂര്യൻപോലും നാണിച്ചുപോയി.
സന്ധ്യയെ കൂട്ടിന് വിളിച്ചവൻ
ഇരുളിലേക്ക് ചേക്കേറി.
ഇപ്പോൾ അവർ നഗ്നരാണ്.
മഴമേഘങ്ങൾ ആർത്തലച്ച് തോരാതെ ചെയ്തു.
നനഞ്ഞ് വിറച്ച അവളുടെ ചെവികളിൽ
അവനെന്തോ പുലമ്പി.
അവളുടെ കവിളുകൾ ഒന്നുകൂടെ നനവാർന്നതായി.!
സൂര്യൻ തിരികെയെത്തി തിരമാലകൾ ആർത്തിരമ്പി
ഇലകളും ശിഖരങ്ങളും :വന്നെത്തിനോക്കി …
അവരെ കാണാനായില്ല.
അവർ രണ്ടുവഴികളിൽ യാത്രയായിക്കഴിഞ്ഞിരുന്നു.
അപ്പോഴും പ്രകൃതിക്ക് മാറ്റമൊന്നുമുണ്ടായില്ല!

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.