Homeസിനിമ"ആർക്കറിയാം" - ഒരാസ്വാദനം.

“ആർക്കറിയാം” – ഒരാസ്വാദനം.

Published on

spot_img

സംഗീത ജയ

മനസ്സിൽ പ്രത്യേകിച്ച് ഒരു ചലനവും അത്ഭുതവും ഉണ്ടാക്കാതെ പോയ ഒരു സാധാരണ സിനിമ. യാതൊരവകാശവാദവും ഉന്നയിക്കാതെ, സിമ്പിളായി കഥ പറഞ്ഞ ഒരു നിർദ്ദോഷ സിനിമ. എങ്കിലും, മനുഷ്യമനസ്സിന് എണ്ണിയാലൊടുങ്ങാത്ത അടരുകളുണ്ടെന്നും മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും എത്ര മാത്രം സങ്കീർണ്ണവും പ്രവചനാതീതവുമാണെന്നും ഈ സിനിമ, ശബ്ദകോലാഹലങ്ങൾ ഒന്നുമില്ലാതെ കാണിച്ചു തരുന്നുണ്ട്. കോവിഡ്കാലവും ലോക്ക്ഡൗണും പശ്ചാത്തലമായി നാട്ടിൻപുറ/ നഗരജീവിതം തന്മയത്വത്തോടെ അവതരിപ്പിക്കാൻ സംവിധായകൻ സാനു വർഗീസിന് സാധിച്ചിട്ടുണ്ട്.

athmaonline-aarkkariyam-movie-review-02

ബിജു മേനോന്റെ വൃദ്ധ കഥാപാത്രം പലപ്പോഴും സൂക്ഷ്മത പുലർത്തി, പ്രത്യേകിച്ച് കുളിക്കാൻ പോകുന്ന പോക്കും, കഞ്ഞി കുടിയും, മുറിവ് പറ്റിയുള്ള കിടത്തവും മറ്റും. ഷറഫുദ്ദീൻ വളരെ നന്നായിട്ടുണ്ട്, ഒരു പക്ഷെ ഇതിൽ ഏറെ മികച്ചു നിന്നതും അയാൾ തന്നെ. അപ്രതീക്ഷിതമായി തുറന്നു കിട്ടിയ ഒരു രഹസ്യം ഉൾക്കൊള്ളാനാവാതെ കിളി പോയ മട്ടിലുള്ള നിൽപ്പും, ചാച്ചനോടും പങ്കാളിയോടുമുള്ള സ്നേഹവും കരുതലുമൊക്കെ നന്നായി. മകളുടെ ഭർത്താവ് ഭാര്യാപിതാവിനെ കുളിപ്പിക്കുന്ന രംഗവും അടുക്കളപ്പണിയുൾപ്പെടെ എല്ലാ ജോലികളും തുല്യ ഉത്തരവാദിത്തത്തോടെ ചെയ്യുന്നതുമെല്ലാം മലയാള സിനിമയിൽ പതിവില്ലാത്തതാണ്.ഇതിൽ പാർവതിയും ഷറഫുദ്ദീനും അവതരിപ്പിച്ച പങ്കാളികൾ ( വിവാഹം വേർപിരിഞ്ഞ/ പുനർവിവാഹിതർ എന്നതും ഒരു പ്രത്യേകതയാണ്) തമ്മിലുള്ള പാരസ്പര്യം, സമത്വ ജനാധിപത്യം (പണം കൈകാര്യം ചെയ്യുമ്പോഴും, ഡ്രൈവിംഗ് ഷെയർ ചെയ്യുമ്പോഴും, മകളെ കാണാനുള്ള പാസ്സ് സംഘടിപ്പിച്ച് ഒറ്റക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴും ഒക്കെയുള്ള ലിംഗ സമത്വം), അപ്പനും മകളും മരുമകനും തമ്മിൽ ഉള്ള ഇടപെടലുകൾ, പണമിടപാടുകൾ ഒരുമിച്ച് പങ്കിടുന്ന ന്യൂ ജെൻ കപ്പിൾ, സെന്റിമെന്റ്സ് മാറ്റി വച്ചിട്ട്, വളരെ പ്രാക്ടിക്കലായി പുരയിടം വിറ്റ് ഫ്ലാറ്റിലേക്ക് മാറാൻ തയ്യാറാവുന്ന വാർദ്ധക്യം…. ഇങ്ങനെ പതിവില്ലാത്ത കുറെ സന്ദർഭങ്ങൾ ചില പൊതു ധാരണകളെ പൊളിച്ചെഴുതാൻ പാകത്തിന് ഇതിലുണ്ട്. അതും സൗമ്യമായി, സ്വാഭാവികമായി.

athmaonline-aarkkariyam-movie-review-01

മലയാള സിനിമയിലെ അടുക്കളകൾ മാറാൻ തുടങ്ങി, അതൊരു നല്ല മാറ്റമാണ്. അടുക്കളപ്പണി എല്ലാവരും സ്വാഭാവികമായി പങ്കിടുന്ന, അതൊരു കൂട്ടുത്തരവാദിത്തമായി കാണുന്ന കാഴ്ച പുതുമയുള്ളതാണ്. ഇതിൽ ആരും ശബ്ദമുയർത്തി സംസാരിക്കുകയോ മെക്കിട്ടുകയറുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതും ശ്രദ്ധിച്ചു. പ്രത്യേകിച്ച് പാർവതിയുടെ ഷേർളി, പ്രായമായ അച്ഛന്റെ കുറുമ്പും പങ്കാളിയുടെ ഫിനാൻഷ്യൽ ക്രൈസിസും മകളുടെ ഉത്തരവാദിത്തവുമെല്ലാം അവധാനതയോടെ കൈകാര്യം ചെയ്യുന്ന രംഗങ്ങൾ നന്നായി. ആരുടെയും വ്യക്തിത്വം പണയം വെക്കേണ്ടി വന്നിട്ടില്ല. പരസ്പര വിശ്വാസവും ബഹുമാനവും പകരുന്ന പൊരുത്തവും സ്വാതന്ത്ര്യവുമാണ് പ്രധാനം, അത് ആദ്യവിവാഹം ആയാലും രണ്ടാം വിവാഹം ആയാലും. ഇതിലെ പങ്കാളികൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലുമുള്ള ഇടപഴകലിന്റെ ഇഴയടുപ്പം വളരെ പോസിറ്റീവ് ആയ ഒരു സൂചകമാണ്.നാട്ടിൻ പുറത്തെ വീട് വിൽക്കാനോ നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കാനോ തയ്യാറാവാതെ, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധരായ മാതാപിതാക്കളും അതുമൂലം പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മക്കളെയും നമ്മൾ കണ്ടിട്ടുണ്ട്. കുട്ടികൾക്ക് അവരെ പരിചരിക്കാനോ പേരക്കുട്ടികൾക്ക് അവരുടെ സാമീപ്യം അനുഭവിക്കാനോ സാധിക്കാത്ത വിധം വാശി പിടിച്ച് സെന്റ്മെന്റ്സ് പറഞ്ഞും കൊണ്ടിരിക്കുന്ന അത്തരക്കാരിൽ നിന്നും എത്രയോ വ്യത്യസ്തനാണ് ഇതിലെ മാഷ്. നാട്ടിൻ പുറത്തെ വളരെ ടിപ്പിക്കൽ ആയ വീടും പരിസരവും അയൽപക്കവുമെല്ലാം വളരെ ഹൃദ്യമായി.

നാം കാണുന്ന, നമുക്ക് പരിചയമുള്ള ആളുകൾക്ക് നാമറിയാത്ത എത്ര മുഖങ്ങളുണ്ട് ? ഓരോരുത്തരും എന്തെല്ലാം നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ചാണ് നടക്കുന്നത് ? ആർക്കറിയാം ?

സംഗീത ജയ
സംഗീത ജയ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ...

More like this

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...