സന്ധ്യാ പക്ഷി

0
270
sandhyapakshi - aathira thookkav

കവിത

ആതിര കെ തൂക്കാവ്

ഈ നഗരത്തിലൊരു
ഗ്രാമമുണ്ടാക്കാൻ
സാധിച്ചെന്നു വരില്ല,
എന്നാൽ സ്വപ്നലോകങ്ങളിൽ
പക്ഷികളായി മാറുന്ന നമുക്ക്
ചേക്കേറുവാൻ നഗരത്തിന്റെ
ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും
പടരുന്ന സന്ധ്യകളിൽ
അനേകായിരം
പാർവ്വണ കുടീരങ്ങൾ കണ്ടെത്താം,
പക്ഷി മണം പടരുന്ന
ആളൊഴിഞ്ഞ സമുച്ചയങ്ങളിൽ
മനുഷ്യനായിരിക്കെ
സാധിക്കാത്ത സ്വപ്‌നങ്ങൾ
കോർത്തൊരു കഥ പറഞ്ഞ്
ആദിയെ നോറ്റിരിക്കാം,
പുലരുമ്പോൾ
വീണ്ടും ചിറകുകൾ
കുടഞ്ഞുപേക്ഷിച്ച്
സ്വന്തം ദിക്കുകളിലേക്ക്
നടന്നകലാം
മൗനം കൊണ്ട് ഈ രണ്ട്
ദിക്കുകളിലിരുന്നു
സംവദിച്ചുകൊണ്ട്
ഇരുളുമ്പോൾ പിന്നെയും
പക്ഷിയാകാം, പക്ഷി മണം ചൂടാം…

sandhyapakshi-Illustration-subesh-padmanabhan
Illustration – Subesh Padmanabhan

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here