ഇതളുകൾ പ്രകാശനം ചെയ്തു

0
390

മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ “ഇതളുകൾ ” പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്‌റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു

ithalukal-book-release

അവതാരികയിലൂടെ

വാക്കുകളും എഴുത്തുകളും കവിതകളും കഥകളുമെല്ലാം ടച്ച് സ്ക്രീനിലും ഓൺലൈൻ, സോഷ്യൽ മീഡിയയിലുമൊക്കെയായി മാറിയ പുതിയകാല സാമൂഹിക ക്രമത്തിൽ ഇത് പോലെയുള്ള പ്രിന്റഡ്ക വിതാസമാഹാരങ്ങൾ ഇതൾ വിരിയുന്നതിന്റെ ആവശ്യമുണ്ടോ..? പുതിയകാലത്തെ സാമൂഹിക ക്രമങ്ങളെ കുറിച്ച്, അതിന്റെ രീതികളെ കുറിച്ച്, അതുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കാനും എഴുതാനും ഇത്തരം അടയാളപ്പെടുത്തലുകൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് ഇരുൾ മുടിയ കാലത്ത് കെട്ടകാലത്തെ കുറിച്ചുള്ള കവിതകളും പാട്ടുകളും ഉണ്ടാവുന്നത് പോലെയൊരു വലിയ പ്രതിരോധമാണ്.

വാക്കുകൾക്കും എഴുത്തുകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തിയ നിരോധനങ്ങളുടെ കാലത്ത് വാക്കുകൾ കൊണ്ട് വാചാലമാവുക എന്നുള്ളത് എഴുതുന്നവരുടേയും വായിക്കുന്നവരുടേയും വലിയ ഒരു രാഷ്ട്രീയം തന്നെയാണ്. ഇത് പോലെയുള്ള വാക്കുകളുടെ അടയാളപ്പെടുത്തലുകളുടെ കൂട്ടമാണ് ‘ഇതളുകൾ’ എന്ന ഈ കൊച്ചു കവിതസമാഹാരം.

ഒരു പതിനഞ്ചു വയസ്സ് കാരിയുടെ ചിന്താരീതിക്കപ്പുറം പ്രകൃതിയെയും മനുഷ്യനെയും അതിന്റെ പരസ്പര ബന്ധങ്ങളെയും തനിമയായി നോക്കികണ്ടു അതിനെ തനിമയോടെതന്നെ അവതരിപ്പിക്കുന്ന ഒരു പച്ചയായ ആവിഷ്കാരം എന്നതിലാണ് മറ്റുള്ള കവിതാ സമാഹാരങ്ങളിൽ നിന്നിതിനെ വ്യത്യസ്തമാക്കുന്നത്. ഷഹാന ഷിറിൻ എന്ന കൂട്ടുകാരിയുടെ ലോക കാഴ്ചയും അതിനേക്കാൾ വലിയ ആത്മ കാഴ്ചപ്പാടുകളുമാണ് കവിതകളായി ഈ പുസ്തകപ്പൂവിൽ വിരിഞ്ഞിരിക്കുന്നത്.

ഈ തൂലികാ ചലനങ്ങൾ വെളിച്ചം കാണുന്നതിന് പിന്നിൽ ഒത്തിരി കഥകൾ ഷിറിന് വാചാലാമാവാനുണ്ട്. ഒരു വർഷത്തിലധികമായി പല വാതിലുകളും മുട്ടി നോക്കി എങ്കിലും നിരാശയായിരുന്നു ഫലം. കൈ എഴുത്ത് രൂപത്തിൽ ഇറക്കാനുള്ള ശ്രമം പ്രളയ ദുരന്തത്തിൽ വെള്ളം കെട്ടിനൊപ്പം കുത്തി ഒലിച്ചു പോയി. ശേഷം സ്കൂൾ ലീഡേഴ്സിന് വേണ്ടി MMET യിൽ പ്രിയ അധ്യാപകൻ ഷബീർ മാസ്റ്റർ പുള്ളിയിൽ സംഘടിപ്പിച്ച പ്രസംഗ പരിശീലനത്തിലാണ് ഷിറിൻ തന്റെ കവിതകൾ മൊട്ട് വിരിയാനുള്ള മോഹം പറഞ്ഞ് വിതുമ്പുന്നത്. തന്റെ വിദ്യാർത്ഥിനിയുടെ കണ്ണുനീർ കണങ്ങൾ നേരിൽ കണ്ട് ഷബീർ മാസ്റ്റർ താൻ കൂടി പ്രസാധക സമിതി അംഗമായ ഇൽഹം പബ്ലിക്കേഷനുമായി കൂടിയാലോചിച്ചപ്പോഴാണ് ഷിറിന്റെ കവിതകൾ ഇതളുള്ളായി ഇവിടെ വിരിയാൻ വഴി തെളിഞ്ഞത്.

– സമകാലീനലോകത്തിൽ ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ആകുലതകളും വ്യാകുലതകളും അടയാളപ്പെടുത്തുന്നതോടൊപ്പം അതിന്റെ മരുന്നും പരിഹാര മാർഗങ്ങളും നിർദേശിക്കുന്നുണ്ടിവിടെ, എല്ലാ വൈതരണിക്കുമപ്പുറം അവളുടെ പ്രതീക്ഷയുടെ നടപ്പാലം പോലെയത് വായനക്കാരിലേക്ക് തുറന്ന് വെച്ചിരിക്കുന്നു. അത് കൊണ്ടാവും അവസാന കവിതയിലെ അവസാനവരിക്കപ്പുറവും അതിലെ വരികളവസാനിക്കാതെ

വായനക്കാരന്റെ മനസ്സിന്റെ വരികളാവുന്നത്, കവിതകളാകുന്നത്. പുസ്തകം തിന്നുമ്പോഴല്ല, വായനയുടെ വസന്തം ആസ്വദിക്കുമ്പോഴാണ് ഭാവന പൂക്കുന്നത്… എല്ലാവർക്കും നല്ലൊരു വായനയുടെ നല്ലൊരു വസന്തം ഉണ്ടാവട്ടെ… നമ്മുടെ ഇടങ്ങൾ കൂടുതൽ മനോഹരവും സന്തോഷകരവുമാവട്ടെ…

പുസ്തകത്തിന് ഇൽഹാം publication മായി ബന്ധപ്പെടുക

8086951978 – സമീർ പിലാക്കൽ

ithalukal shabana shirin ഇതളുകൾ ഷബാന ഷിറിൻ

 

LEAVE A REPLY

Please enter your comment!
Please enter your name here