തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ് ടാഗോര്‍ തീയറ്ററിലെ നിറഞ്ഞ വേദിയില്‍ നൃത്ത വിസ്മയം ഒരുക്കിയത്. റഷ്യന്‍ ബാലെ, കലിന്‍ക, നേവിഡാന്‍സ്, ബലലയക ഡാന്‍സ്, വസന്തത്തെ വരവേല്‍ക്കുന്ന നൃത്തരൂപങ്ങള്‍, ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള അവതരണമാണ് സംഘം ഒരുക്കിയത്. അവതരണ ശേഷം കലാസംഘത്തെ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരും, റഷ്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ രതീഷ് സി നായര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, പി.ആര്‍.ഡി യും സംയുക്തമായാണ് ഈ നൃത്ത സായാഹ്നം സംഘടിപ്പിച്ചത്.