കോഴിക്കോട്: ലോകമെന്പാടുമുള്ള മലയാളി പ്രവാസി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരളാ സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ‘ലോക കേരള സഭ’ യുടെ പ്രഥമ സമ്മേളനം ജനവരി 12, 13 തീയ്യതികളിലായി നിയമസഭാ മന്ദിരത്തില്‍ വെച്ച് നടക്കും. അതിന്റെ പ്രചാരണാര്‍ത്ഥം കേരള സര്‍ക്കാരും കേരള സംഗീത നാടക അക്കാദമിയും പ്രവാസി നാടകോല്‍സവം സംഘടിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് വൈകുന്നേരം ആറര മുതല്‍.
ഇടിയറ്റ്, മേഘങ്ങളെ കീഴടങ്ങുവിന്‍, കടല്‍ സഞ്ചാരം, തോടിനപ്പുറം – പറന്പിനപ്പുറം, ഗോദയെ കാത്ത്, ഉഷ്ണമേഖലയിലെ പെണ്‍കുട്ടി, വവ്വാലുകളുടെ നൃത്തം എന്നിവയാണ് നാടകങ്ങള്‍. കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നാടക സംഘങ്ങള്‍ ആണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രവാസികള്‍ക്ക് ഇടയിലുള്ള കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും കൊടുക്കുക എന്നതാണ് ഉത്സവത്തിന്റെ ഉദ്ദേശം.