“സാഹിത്യോത്സവത്തിന് ഇപ്രാവശ്യം ഏറ്റവും മികച്ച അതിഥി നിര…” രവി ഡി സി; KLF സ്വാഗതസംഘം ആയി

0
646
kerala literature fest
kerala literature fest

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവം ആയി മാറിയ കേരളാ സാഹിത്യോല്‍സവത്തിന്റെ മൂന്നാം പതിപ്പ് ഫെബ്രവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കും. ഇപ്പ്രാവശ്യം ഏറ്റവും മികച്ച അതിഥിനിര തന്നെ കോഴിക്കോടുമായി സംവദിക്കുമെന്ന് ഡി സി കിഴക്കുമുറി ഫൌണ്ടേഷന്‍ ചെയര്‍മാനും മേള കോഡിനേട്ടറും ആയ രവി ഡി സി പറഞ്ഞു. അയര്‍ലണ്ട് അതിഥിരാജ്യമായുള്ള മേളയില്‍ റഷ്യ, ജര്‍മ്മനി, നോര്‍വെ, ജപ്പാന്‍ തുടങ്ങി രാജ്യങ്ങളില്‍ നിന്ന് ഇരുപതോളം എഴുത്തുകാര്‍ സംബന്ധിക്കും. അഞ്ചു ദിവസങ്ങളിലായി നാല് വേദികളില്‍ നടക്കുന്ന മേളയുടെ മുഖ്യപ്രമേയം ‘വിമതശബ്ദങ്ങളില്ലാതെ ജനാധിപത്യമില്ല’ എന്നതാണ്. അരുന്ധതി റോയ്, റോമിലാ താപ്പര്‍, പെരുമാള്‍ മുരുകന്‍, കാഞ്ചാ ഏലയ്യാ, ടീസ്ടാ സെറ്റില്‍വാദ്, ജയറാം രമേശ്‌, കന്നയ്യാ കുമാര്‍ തുടങ്ങി സംസ്ഥാനത്തിന് പുറത്ത് നിന്ന് അറുപതോളം പേര്‍ അതിഥികളായെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായ സ്വാഗതസംഘത്തില്‍ മറ്റു മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ , കോര്‍പ്പറേഷന്‍ മേയര്‍, കോഴിക്കോട് ജില്ലയിലെ MP മാര്‍, MLA മാര്‍, കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളാണ്. എ. പ്രദീപ്‌ കുമാര്‍ MLA ചെയര്‍മാനും എ.കെ അബ്ദുല്‍ ഹക്കീം ജനറല്‍ കണ്‍വീനറുമാണ്. കെ. സച്ചിതാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും ബീന പോള്‍ ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററുമാണ്.

സാഹിത്യോല്‍സവത്തിന് ബീച്ചില്‍ സ്ഥിരം വേദി ഒരുക്കുമെന്ന് എ.പ്രദീപ് കുമാര്‍ MLA പറഞ്ഞു. അതിന്റെ ഭാഗമായി ബീച്ചിന്റെ വടക്ക് ഭാഗത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നാല് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സാഹിത്യസൗഹൃദ ഇടമായി ബീച്ചിനെ മാറ്റുമെന്നും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ചര്‍ച്ച ചെയ്യാനും സംവദിക്കാനും ബീച്ചിന്റെ വടക്കുഭാഗത്ത്‌ ഇടം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ കലക്ടര്‍ യു.വി ജോസ് മുഖ്യാതിഥി ആയിരുന്നു. എന്‍.പി ഹാഫിസ് മുഹമ്മദ്‌, ശശി മാസ്റര്‍, ശത്രുഘ്ജ്ഞന്‍, എ.കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here