വർഷ മുരളീധരൻ
വായ അപായചിഹ്നത്താൽ അടക്കപെടന്നു(….എന്നാൽ അങ്ങനെയാവട്ടെ… ).
കയ്യും കാലും വിരലും ‘പൂജാപുഷ്പങ്ങളായി’ മാറിയിരുന്നു.
അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു.
നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട് പ്രിവശ്യകളാക്കി.
സംശയം കൊണ്ടന്തിക്കുന്നത് ലിംഗ പ്രദേശത്തെത്തുമ്പോളാവും.
ഒരു ‘നിസാര’ സാക്ഷികൾ ചത്ത ബലാൽസംഗമായി കണ്ട് കണ്ണടച്ച് കൊൾക.
ശേഷം നേരെ പകുക്കുക.
തലയിൽ കിരീടവും കയ്യിൽ മദ്യകുപ്പിയും തേരുമായി അവൻ കടന്നു വരട്ടെ..
പാദപൂജക്കും മറ്റുമായി കൈകാൽവിരലുകൾ ഇറുത്ത് വെച്ചിട്ടുണ്ട്…