തെൽമ ഗോപാൽ
പ്രണയം
ഇന്നലെ കണ്ണുനിറച്ചു
കൊണ്ട് ഓടിപ്പോയി.
ഒരു കൊച്ചു
ബാലികയെപ്പോലെ.
മുഷിഞ്ഞ ഉടുപ്പും
കീറിയ പാദരക്ഷയുമുള്ള
ഒരു കൊച്ചുബാലിക.
ശരിയാണ്
ഞാൻ സ്വാർത്ഥനായിരുന്നു.
പരിചരിക്കാഞ്ഞത്
എന്റെ തെറ്റ്.
എന്നാലും
നീയില്ലെങ്കിൽ
വിധിയുടെ പൊള്ളുന്ന
വെയിലിൽ
വാടിക്കരിഞ്ഞു പോവില്ലേ?
തിരിച്ചു തരില്ലേ
നിന്റെ മന്ദഹാസത്തിന്റെ
ശീതളഛായ