ന്യുയോർക്ക്: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരി ടോണി മോറിസണ് (88) അന്തരിച്ചു. പ്രസാധകന്‍ ആല്‍ഫ്രഡ് എ ക്നോപ്ഫ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.
1931-ല്‍ ഓഹിയോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. ഈ നോവലിന് 1988-ല്‍ പുലിറ്റ്സര്‍ പുരസ്കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993-ല്‍ ഇതേ നോവലിന് നോബല്‍ പുരസ്കാരവും ലഭിച്ചു. 1998-ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.