നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാര്‍ഡോ ഡാ വിഞ്ചി. ലിയനാര്‍ഡോ 16-ാം നൂറ്റാണ്ടില്‍ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ഛായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കില്‍ ലാ ഗിയാകോണ്ട. ചിരിക്കുന്ന ഒന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എങ്ങും പിടികൊടുക്കാതെ നില്‍ക്കുന്ന മൊണാലിസയുടെ ചുണ്ടില്‍ വിരിയുന്ന ചിരിയിലായിരുന്നു ചിത്രത്തിലെ നിഗൂഡത നിറഞ്ഞ സവിശേഷത ഒളിഞ്ഞു കിടക്കുന്നത്. ചിരിയെ നിര്‍വചിക്കാന്‍ കഴിയാത്ത ലിയാനോയുടെ മൊണാലിസയ്ക്ക് ജീവന്‍ പകര്‍ന്നികരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ മൊണാലിസയെ ചലിപ്പിച്ചത്. ചിത്രത്തില്‍ നിന്നും നിര്‍മ്മിച്ച വീഡിയോയില്‍ മൊണാലിസ തലയനക്കുന്നതും ചുണ്ടുകള്‍ ചലിപ്പിക്കുന്നതും കാണാന്‍ കഴിയും. ഡീപ്പ്‌ഫേക്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രം പുറത്തു വിട്ടത് മോസ്‌കോയിലെ സാംസങ്ങിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയാണ്. യുട്യൂബില്‍ നിന്നും ശേഖരിച്ച പ്രശസ്തരായ 7000 വ്യക്തികളുടെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
ശേഖരിക്കപ്പെട്ട ചിത്രങ്ങളിലെ വ്യക്തികളുടെ മുഖ സവിശേഷതകള്‍ക്കനുസൃതമായാണ് നിര്‍മ്മിത ബുദ്ധി മൊണോലിസയ്ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. മൊണോലിയ്ക്ക് പുറമേ മെര്‍ലിന്‍ മണ്‍റോ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും ഇത് പോലെ ജീവന്‍ പകര്‍ന്നിട്ടുണ്ട്.