കമ്മട്ടിപാടം ടീം ഒന്നിക്കുന്ന ജുംബാ ലഹരി

0
144

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘ജുംബാ ലഹരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.

Extremely honoured to be launching the first look poster of #JumbaLahari directed by Subhash Lalitha Subrahmanian and produced by Mahi. Wishing Shalu Rahim and team only the very best !!!

Posted by Dulquer Salmaan on Friday, May 24, 2019

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കളില്‍ പലരും
ജുംബാ ലഹരിയിലും അഭിനയിക്കുന്നുണ്ട്. ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്. റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ. സംഗീതം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here