കാൻ ചലച്ചിത്രോത്സവത്തിൽനിന്ന‌് വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ക്വിന്റിൻ ടാരന്റീനോ വെറുംകൈയോടെ മടങ്ങി. ലോകമെമ്പാടുമുള്ള നിരൂപകരുടെ ശ്രദ്ധനേടിയ ടാരന്റീനോയുടെ ഒമ്പതാംചിത്രം വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡിന് മേളയിൽ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല. മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ കഴിഞ്ഞവർഷം സ്വന്തമാക്കിയത് ജാപ്പനീസ് ചിത്രം ഷോപ് ലിഫ്‌റ്റേഴ്‌സ് ആയിരുന്നെങ്കിൽ ഇക്കുറി ദക്ഷിണകൊറിയൻ ചിത്രം പാരസൈറ്റിനാണ്. ബോങ് ജൂൻ ഹോയാണ് സിനിമ സംവിധാനം ചെയ്തത്.
മികച്ച സിനിമയ്ക്കുള്ള രണ്ടാമത്തെ പുരസ്‌കാരമായി കരുതപ്പെടുന്ന ഗ്രാന്റ് പ്രീ പുരസ്‌കാരം അറ്റ്‌ലാന്റിക്‌സ് നേടി. ഫ്രഞ്ച് -സെനഗല്‍ സംവിധായിക മാറ്റി ഡിയോപ് ആണ് സിനിമ ഒരുക്കിയത്. മേളയുടെ 72 വർഷത്തെ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവംശജയായ വനിതയാണിവർ. ആഫ്രിക്കയിൽ നിന്നുള്ള ഒരു വനിതാ സംവിധായികയുടെ ചിത്രം കാൻമേളയിൽ തെരഞ്ഞെടുക്കപ്പെടാൻ 2019 വരെ കാത്തിരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ടെന്ന് അവർ പുരസ്‌കാരമേറ്റുവാങ്ങി പറഞ്ഞു.
വിഖ്യാത സ്പാനിഷ് സംവിധായകൻ പെട്രോ അൽമദവറിന്റെ ഏറ്റവും പുതിയ ചിത്രം പെയ്ൻ ആൻഡ‌് ഗ്ലോറിയിലെ പ്രകടനത്തിലൂടെ അന്റോണിയോ ബൺടാറസ് നേടി. ലിറ്റിൽ ജോയ് എന്ന ചിത്രത്തിലൂടെ ബ്രിട്ടീഷ്താരം എമിലെ ബെക്കാമാണ് മികച്ച നടി. ബെൽജിയൻ സംവിധായിക ദ്വയങ്ങളായ ജീൻ പിയറിയും ലുക് ദർദേന്നേയും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി–- ചിത്രം യങ് അഹമ്മദ്. സംവിധായകൻ സെസാർ ഡിയസിന്റെ ഔവർ മദേഴ്‌സ് കാമറ ഡി ഓർ പുരസ്‌കാരം നേടി.
വിഖ്യാത അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ മൈക്കൽ മൂർ ജൂറി പുരസ്‌കാരം നേടി. പുരസ്‌കാരം ഏറ്റുവാങ്ങവേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരെ ശക്തമായ വിമർശം അദ്ദേഹം മേളാവേദിയിൽ ഉന്നയിച്ചത് ശ്രദ്ധേയമായി.