നിസാം ചാവക്കാട്
ചുവപ്പ് വറ്റിപ്പോയപ്പോള്‍
ഇരുണ്ട് പോയ ഒരു മാനമുണ്ട്
പാപിയുടെ മുഖത്ത്
പൊറുക്കലിന്റെ
അമ്പിളിയൊളിയെ കാത്തിരുന്ന്
പാപ ഭാരത്താല്‍
പേടിയുടെ വിയര്‍പ്പില്‍
ചോരപ്പൊടി ഇറ്റിവീണ്
അനുനിമിഷം കരുവാളിക്കുന്ന മുഖം.
വിയര്‍ക്കാന്‍ ഉള്ളില്‍
നീരുപോലുമില്ലാത്ത മുഖം.
ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക്
തിരികെ നടക്കുന്നതെങ്ങനെയെന്ന്
ആലോചിക്കുന്ന മുഖം.
നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന
ശിക്ഷയുടെ കൊടൂരതയില്‍ നിന്ന്
തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ
കഴുത്ത് നിറയുന്ന കയറുകള്‍കൊണ്ട്
തൂക്കി കൊല്ലുകയെന്‍ ശരീരത്തെ
വരച്ചാല്‍ പൊളിയുന്ന വാളുകൊണ്ട്
വിച്ഛേദിക്കുക അതിലെ ശിരസ്സിനെ
നോട്ടങ്ങളെറിയാതെ ബാക്കിയാക്കൂ
ഈ മുഖത്തെ
കെട്ടുപോയില്ല ഉള്ളിലെ പ്രകാശം.
ആളിപ്പടരാന്‍ അനുവദിച്ചാലും.
Super