ജാവയിലേറി വിനായകനെത്തുന്നു; തൊട്ടപ്പനായി

0
211

തൊട്ടപ്പനായി ആരാധക മനം കവരാനെത്തുകയാണ് വിനായകൻ. ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്ടറായാണ് വിനായകനെത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ എത്തി.

‘പ്രാന്തൻ കണ്ടലിൽ കീഴെ വച്ചല്ലോ’ എന്നു തുടങ്ങിയ ഗാനം സിത്താര കൃഷ്കുമാറും പ്രദീപ് കുമാറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗാനത്തിന്റെ വരികൾ അൻവർ അലിയുടേതാണ്. ലീല എൽ ഗിരീഷ് കുട്ടനാണ് സംഗീതം. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം . സിത്താരയുടെ ആലാപന ശൈലി പ്രശംസിക്കുന്നവരാണ് ഏറെയും.

കഥാകൃത്ത് കൂടിയായ പി.എസ് റഫീഖിന്റെയാണ് തിരക്കഥ. കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് തൊട്ടപ്പൻ. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രം ചെറിയ പെരുന്നാളിന് തീയറ്ററിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here