ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക് മൊത്തം 30 സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ കുട്ടികള്‍ക്കും വേണ്ടി രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. 2019 ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന കോഴ്‌സിലേക്കുള്ള കുട്ടികള്‍ 12-15 വയസ്സ് മദ്ധ്യേ പ്രായപരിധി ഉള്ളവരും 7-ാം തരം ജയിച്ചവരുമാകണം. കോഴ്‌സിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, പ്രതിമാസം 1000/- രൂപ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതായിരിക്കും. പ്രവേശനം ലഭിക്കുന്നവരുടെ രക്ഷിതാക്കള്‍ ദേവസ്വത്തില്‍ നിന്നും ലഭിക്കുന്ന മാതൃകയില്‍ ഒരു ബോണ്ട് എഴുതി സമര്‍പ്പിക്കേണ്ടതാണ്.
കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സഹിതം 2019 മെയ് 6-ാം തീയ്യതി രാവിലെ 10 മണിക്ക് രക്ഷിതാവ് കുട്ടിയുമായി ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയം പ്രിന്‍സിപ്പല്‍ മുമ്പാകെ നേരില്‍ ഹാജരാകേണ്ടതാണ്
Home Uncategorized ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു