മുഹമ്മദ് സഫ്വാൻ
ഒരു നഗരം
നിശബ്ദമാക്കപ്പെടുന്നു..
പടക്കോപ്പണിഞ്ഞ
അദ്യശ്യ കാവൽക്കാർ
നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ
നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ്
വാക്കുകൾ ചോര തുപ്പുന്നു.
തെരുവിൽ മനുഷ്യൻ
ചിതറിത്തെറിച്ചു കിടക്കുമ്പോൾ
ഭയം
വ്യാധിയായി പടരുന്നു.
മൗനം അലങ്കാരമാകുമ്പോൾ
ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.
ബുദ്ധന്റെ ചിരിയിലുണ്ട്
ഒരു നിശബ്ദത;
സംഹാരത്തിന്റെ പ്രതീകം.
കറുത്ത രാവുദിച്ചു വരുമ്പോൾ
ചെറുത്തു നില്പിന്റെ ശബ്ദം
ഒച്ചയില്ലാതെ കത്തിയമരുമ്പോൾ
ബുദ്ധനാവണം നിങ്ങൾ;
വധശിക്ഷക്കു വിധിച്ചവന്റെ
കണ്ണിലേക്കുറ്റു നോക്കികൊണ്ട്
സേച്ഛ്വാധിപത്യത്തിനെതിരെയുളള
പോരാട്ടത്തിന്റെ
കവിതയുറക്കെചൊല്ലണം നിങ്ങൾ.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in