കാഴ്ച പരിമിതര്‍ക്ക് തങ്ങളുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കാനും പരിമിതികള്‍ മറികടന്ന് പരസഹായം കൂടാതെ താനുള്‍പ്പെടുന്ന സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ ജീവിക്കുവാനും പര്യാപ്തമാക്കിയതില്‍ ആധുനിക സാങ്കേതിക വിദ്യക്ക് വലിയ പങ്കാണ് ഉള്ളത്. അതില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെയും ഉപയോഗവും അത്ഭുതകരമായ പുരോഗതിയും ജീവിത സാഹചര്യവുമാണ് കാഴ്ച പരിമിതര്‍ക്ക് പ്രധാനം ചെയ്തുകൊണ്ടിരിക്കുന്നത്. കെ.എഫ്.ബി യൂത്ത്ഫോറം കേരളത്തിലെ കാഴ്ച പരിമിതരായ വ്യക്തികൾക്ക് തങ്ങളുടെ ദൈനംദിന ജീവിതം പ്രയാസ രഹിതമായി മുമ്പോട്ട് നയിക്കുവാന്‍ ഉതകുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ പരിചയപ്പെടുത്തലുകളും അവയുടെ പ്രായോഗിക പരിശീലനവും ലഭ്യമാക്കുവാനുമായി ഒരു അവസരം ഒരുക്കുന്നു. പ്രസ്തുത ഉദ്യമത്തിന്‍റെ ഭാഗമായി കെ.എഫ്.ബി യൂത്ത്ഫോറം നവംബര്‍ 10,11 തീയതികളിലായി കോഴിക്കോട് കുളത്തറ അന്ധവിദ്യാലയത്തില്‍ വെച്ച് അഡ്വാന്‍സ്ഡ് ആന്‍ഡ്രോയിഡ് വര്‍ക്ക്ക്ഷോപ്പ് നടത്തുന്നു. വിവിധ തരം മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുവാനും ഓൺലൈൻ സംവിധാനം ഉപയോഗിച്ച് പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് റീച്ചാര്‍ജ്, ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്‍റ്, ലാന്‍ഡ് ഫോൺ ബില്‍ പെയ്മെന്‍റ്, ഓൺ ലൈന്‍ ഷോപ്പുകളില്‍ നിന്നുമുള്ള ഇ-പര്‍ച്ചേസിങ്, റെയില്‍വെ കൺസഷൻ ഐഡി കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വേഷന്‍, നോട്ടുകള്‍ തിരിച്ചറിയുവാനുള്ള പ്രത്യേക ആപ്ലിക്കേഷന്‍, ട്രെയിൻ യാത്രയില്‍ കോച്ച് പൊസ്സിഷന്‍ മുന്‍കൂട്ടി തിരിച്ചറിയുവാനും പ്ലാറ്റ്ഫോം തിരിച്ചറിയുവാനും ഇറങ്ങാതെ തന്നെ സ്റ്റേഷന്‍ തിരിച്ചറിയുവാനുള്ള അലാറം സെറ്റ്, ഓകെ ഗൂഗിള്‍ തുടങ്ങിയവ പ്രായോഗികതലത്തില്‍ പഠിക്കുന്നതിനോടൊപ്പം പുതുതായി ആന്‍ഡ്രോയിഡ് ഫോൺ ഉപയോഗിച്ച് തുടങ്ങിയവര്‍ക്കും പഠിക്കുവാനുള്ള അവസരം നല്‍കും.
കോഴ്സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍:
1. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 മുതല്‍ 20 പേര്‍ക്കാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കുവാൻ അവസരം കിട്ടുക
2 .രജിസ്ട്രേഷൻ ഫീ 100 രൂപ
3 . ഭക്ഷണവും താമസവും സൗജന്യമായിരിക്കും
4 .ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയോടുകൂടിയ സ്മാര്‍ട്ട് ഫോൺ, ATM കാര്‍ഡ് തുടങ്ങിയവ സ്വയം ഉറപ്പുവരുത്തുക
താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം:
അനില്‍കുമാര്‍, സെക്രട്ടറി: 9846057636
സുധീര്‍ പ്രസിഡന്‍റ്: 9497555534
എന്ന്, അനില്‍കുമാര്‍.
സെക്രട്ടറി.
കെ. എഫ്. ബി യൂത്ത്ഫോറം.