കോഴിക്കോട്: പൂക്കാട് കലാലയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആവണിപ്പൂവരങ്ങ്’18 സംഘടിപ്പിക്കുന്നു. നവംബര്‍ 10, 11 തിയ്യതികളിലായി കലാലയ പരിസരത്തെ ദാമു കാഞ്ഞിലശ്ശേരി സ്മാരക വേദിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ. ഖദീജ മുംതാസ്, കെ ദാസൻ എം എൽ എ, അശോകന്‍ കോട്ട് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. വിവിധ നേട്ടങ്ങള്‍ കൈവരിച്ച ഡോ. അനൂപ് കുമാര്‍, മനോജ് നാരായണന്‍, ശിവദാസ് കാരോളി എന്നിവരെ ആവണിപ്പൂവരങ്ങ് വേദിയില്‍ വെച്ച് ആദരിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘഗാനങ്ങള്‍, ഉപകരണ സംഗീതം, ഗാനമേള, അമേച്വര്‍ നാടകം, സാംസ്‌കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.