നിഖിൽ തങ്കപ്പൻ
മരം വിളിക്കുമ്പോൾ
കയറി വരുന്ന ഇലകളെപ്പോലെ
അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന്
ഒരു കവിതയിലിരിക്കുന്നു.
മരം
പഴുത്തില കൊഴിക്കും പോലെ
വയസ്സുചെന്ന അക്ഷരങ്ങളെ
കവിത
വെട്ടിക്കളയുന്നു.
ഇലകൾ
വന്നും പോയുമിരിക്കെ,
മരം മരമായിത്തന്നെ നിൽക്കുന്നു.
പഴം തിന്നാനാഗ്രഹിച്ചു
തൈ നട്ട ഒരുവൻ
മരത്തിനു വളമായി
നിവർന്നു കിടക്കുന്നു..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in