തിരുവനന്തപുരം: ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത് ഉത്സവമാക്കുന്നു. രാവിലെ മുതല്‍ ആരംഭിക്കുന്ന കൊയ്ത്തുത്സവം വാമനപുരം കളമച്ചാല്‍ പാടത്താണ് നടക്കുന്നത്. കൊയ്ത്തിനോടൊപ്പം പാടവരമ്പത്ത് മെഗാ കാന്‍വാസില്‍ കാര്‍ഷിക ജീവിതങ്ങളുടെ ലൈവ് സ്‌കെച്ചിങും കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ കലാരൂപങ്ങളുടെ അവതരണങ്ങളും ‘കൂട്ടുകൃഷി’ നാടകത്തിന്റെ പുനരാഖ്യാന രംഗാവതരണവും അരങ്ങേറും. ഒക്ടോബര്‍ 25ന് വൈകിട്ട് 4 മണിയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കതിരുകള്‍ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറിന് നല്‍കി കൊയ്ത്തുത്സവത്തിന് സമാരംഭം കുറിക്കും. കൊയ്‌തെടുക്കുന്ന നെല്ല് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും പ്രളയ ബാധിതര്‍ക്ക് 10 കിലോ വീതം വിതരണം ചെയ്യുവാനും കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.