കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ രാജീവിന്റെ ഉദ്ഘാടന കച്ചേരിയോടു കൂടി സംഗീതോത്സവം ആരംഭിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 18 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6 മണിയ്ക്ക് സംഗീത വിരുന്ന് കലാലയം ഹാളില്‍ സംഘടിപ്പിക്കുന്നു. വിജയ ദശമിയുടെ ഭാഗമായി ഒക്ടോബര്‍ 19ന് രാവിലെ 9 മണി മുതല്‍ വിദ്യാരംഭം, സമൂഹ കീര്‍ത്തനാലാപം, എഴുത്തിനിരുത്തല്‍, ക്ലാസ് പ്രവേശനം തുടങ്ങിയവയും നടക്കും.