ഒന്നിച്ചിരിക്കാം ചിത്രം വരയ്ക്കാം

0
561

കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപക കൂട്ടായ്മയായ ‘ബിയോണ്ട് ബ്ലാക്ക് ബോര്‍ഡി”ന്റെ നേതൃത്വത്തില്‍ ‘സാറ്റര്‍ഡെ സ്‌ട്രോക്ക്’ പരിപാടി സംഘടിപ്പിക്കുന്നു. ആത്മ ഓണ്‍ലൈനിന്റെയും ബൊഹീമിയന്‍സ് ആര്‍ട്ട് ആന്റ് ഫ്രെയിംസിന്റെയും സഹകരണത്തോടെയാണ് ‘സാറ്റര്‍ഡെ സ്‌ട്രോക്ക്’ നടത്തുന്നത്. മാസത്തിലൊരിക്കല്‍ ‘ഒന്നിച്ചിരുന്ന് ചിത്രം വരയ്ക്കാം’ എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ‘സാറ്റര്‍ഡെ സ്‌ട്രോക്കി’ന്റെ ആദ്യ ഒത്തു ചേരല്‍ ഒക്ടോബര്‍ 13ന് കോരപ്പുഴ പൊന്നിങ്ങാടത്ത് പുഴയോരത്ത് വെച്ചാണ്. ഈ സംരംഭത്തിന്റെ ഭാഗമാവാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 11നകം സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048128348, 9446732726, 9846524346

LEAVE A REPLY

Please enter your comment!
Please enter your name here