ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രമായി ചുരുക്കി. ഡിസംബര്‍ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാമത്സരങ്ങള്‍ ജില്ലാതലത്തില്‍ മാത്രമാക്കും. പകരം ജില്ലാതലങ്ങളില്‍ ഒരേ വിഷയത്തില്‍ ഒരേ ദിവസം രചനാ മത്സരങ്ങള്‍ നടത്തും. 14 ജില്ലകളിലെയും എ ഗ്രേഡില്‍ ഒന്നാം സ്ഥാനം നേടുന്നവരുടെ സൃഷ്ടികള്‍ സംസ്ഥാനതലത്തില്‍ കൂടി പരിഗണിച്ച് മൂല്യ നിര്‍ണയം നടത്തി വിജയികളെ നിശ്ചയിക്കും. ഇതോടെ സംസ്ഥാനതലത്തില്‍ ജില്ലാ കലോത്സവങ്ങള്‍ നാലില്‍ നിന്ന് രണ്ടായി ദിവസമായി ചുരുക്കാനും തീരുമാനിച്ചു. നവംബര്‍ 12-നും 24-നും ഇടയിലായി ജില്ലാ കലോത്സവം പൂര്‍ത്തിയാക്കണം. കലോത്സവ വിജയികള്‍ക്ക് വ്യക്തിഗത ട്രോഫി, ക്യാഷ് പ്രൈസ് എന്നിവ ഉണ്ടാകില്ല.
ഈ വര്‍ഷം ആലപ്പുഴ ജില്ലയിലാണ് കലോത്സവത്തിന് വേദിയാവുക. ചെലവ് ചുരുക്കിയും ആര്‍ഭാടം ഒഴിവാക്കിയുള്ള കലോത്സവത്തിനും ശാസ്‌ത്സ്രോവത്തിനും ഉദ്ഘാടന, സമാപനസമ്മേളനങ്ങള്‍ ഉണ്ടാകില്ല. കലോത്സവത്തിന്റെ പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടുംബസ്ത്രീയാണ് വിളമ്പുക.